
ടിഡിപിക്ക് പിന്നാലെ ജെഡിയു; ബീഹാറിനും വേണം പ്രത്യേകപദവി
ചംബാരന്‍ സത്യാഗ്രഹത്തിന്റെ നൂറാം വാര്‍ഷികാഘോഷത്തിന്റെ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കാനിരിക്കെയാണ് ജെഡിയുവിന്റെ ആവശ്യം

പാറ്റ്ന: ആന്ധ്രാപ്രദേശിന് പിന്നാലെ പ്രത്യേകപദവിക്ക് വേണ്ടി സമ്മര്‍ദ്ദം ചെലുത്താനൊരുങ്ങി ജെഡിയു. ചംബാരന്‍ സത്യാഗ്രഹത്തിന്റെ നൂറാം വാര്‍ഷികാഘോഷത്തിന്റെ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കാനിരിക്കെയാണ് ജെഡിയു ഈ ആവശ്യവുമായി രംഗത്തെത്തുന്നത്. വ്യാഴാഴ്ചയാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. സന്ദര്‍ശനത്തിനിടെ ബീഹാറിന് പ്രത്യേക പദവി പ്രഖ്യാപനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ജെഡിയു ജനറല്‍ സെക്രട്ടറി അഭിപ്രായപ്പെട്ടു
കഴിഞ്ഞ മാസം അവസാനം ബീഹാറിന് പ്രത്യേകപദവി എന്ന ആവശ്യവുമായി മുഖ്യമന്ത്രി നിതീഷ് കുമാര്‍ പ്രധാനമന്ത്രിയെ കണ്ടിരുന്നു. 2005ലും നീതീഷ് കുമാര്‍ ഇതേ ആവശ്യം ഉന്നയിച്ചുരുന്നു. ആര്‍ജെഡി-ജെഡിയു സഖ്യം ഉപേക്ഷിച്ച് എന്‍ഡിഎ ഭാഗമായിട്ടും ബീഹാറിന് പ്രത്യേക പദവി നല്‍കാത്തതിനെ പരിഹസിച്ച് ആര്‍ജെഡി നേതാവ് തേജസ്വി യാദവ് രംഗത്തെത്തിയിരുന്നു. പ്രത്യേകപദവി എന്ന ബീഹാറിന്റെ ആവശ്യം ബിജെപിയെ കൂടുതല്‍ പ്രതിരോധത്തിലാക്കിയേക്കും. ബീഹാറിന് പ്രത്യേക പദവി നല്‍കണമെന്ന ആവശ്യവുമായി ബിജെപിയെ കൂടുതല്‍ പ്രതിരോധത്തിലാക്കാനാണ് ആര്‍ജെഡി ശ്രമിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'നിങ്ങൾക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ ഞാനെന്താ വീട്ടിലിരിക്കണോ ? 90% വെറുപ്പും മനഃപൂർവം ചെയ്യുന്നത്'; നെഗറ്റീവ് കമന്റുകളിൽ വിജയ് ദേവരകൊണ്ട

എല്‍ഡിഎഫ് തോല്‍വി എസ്ഐആര്‍ കാരണമെന്ന് പറയാനാകില്ലെന്ന് കെ കെ ശൈലജ; കാരണമായിട്ടുണ്ടെന്ന് കെ എന്‍ ബാലഗോപാല്‍

മീൻകറിയുടെ രുചിക്കൂട്ടിൽ പ്രധാനി, കുടംപുളിക്ക് ഇത്ര ആരോഗ്യ ഗുണങ്ങളോ?

'സന്തോഷം, കാലത്തിന്റെ കാവ്യനീതി'; 'പിണറായി കേസില്‍' മാത്യു കുഴല്നാടന്




