ടെലിവിഷനില്‍ ക്രൈം ഷോ പരിപാടി കണ്ട് പ്രചോദിതയായ 8 വയസുകാരി തൂങ്ങിമരിച്ചു - കളിക്കുന്നതിനിടെയായിരുന്നു ആത്മഹത്യ

Last Updated :20 January 2024, 12:11 am IST

News Now

ലഖ്‌നോ: ടെലിവിഷനില്‍ ക്രൈം ഷോ പരിപാടി കണ്ട് പ്രചോദിതയായ 8 വയസുകാരി തൂങ്ങിമരിച്ചു. ഉത്തര്‍പ്രദേശിലെ ഹാപ്പൂരിലാണ് സംഭവം. കുട്ടികളുമായി കളിക്കുന്നതിനിടെയായിരുന്നു ആത്മഹത്യ.

പൊലീസ് - പൊലീസ് കളിക്കുന്നതിനിടെയാണ് കുട്ടി ആത്മഹത്യ ചെയ്‌തെന്നാണ് പെണ്‍കുട്ടിയുടെ കൂട്ടുകാര്‍ പറയുന്നത്. ടി വി ചാനിലിലെ പ്രസിദ്ധമായ ക്രൈം ഷോയിലെ പരിപാടി അനുകരിക്കുകയായിരുന്നു കുട്ടികള്‍. കളിക്കിടെ ബക്കറ്റിന് മുകളില്‍ കയറി നിന്ന് ദുപ്പട്ട കഴുത്തിലണിഞ്ഞ് ആത്മഹത്യ ചെയ്യുന്നതായി കാണിക്കുകയായിരുന്നു. എന്നാല്‍ സമയം കഴിഞ്ഞിട്ടും പെണ്‍കുട്ടി അനങ്ങാത്തതിനെ തുടര്‍ന്ന് മറ്റ് കുട്ടികള്‍ ബഹളം വെക്കുകയായിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ടിവിയില്‍ ക്രൈം ഷോ കണ്ടതിന് പിന്നാലെ 8 വയസുകാരി തൂങ്ങിമരിച്ചു