ഡല്‍ഹിയില്‍ നേരിയ ഭൂചലനം

ഡല്‍ഹിയിലും പരിസരപ്രദേശങ്ങളിലും നേരിയ ഭൂചലനം

Last Updated :20 January 2024, 12:13 am IST
Edited by :migrator

ന്യൂഡല്‍ഹി: ഡല്‍ഹിയിലും പരിസരപ്രദേശങ്ങളിലും നേരിയ ഭൂചലനം. സെക്കന്‍ഡുകള്‍ മാത്രം നീണ്ടു നിന്ന ഭൂചലനം ജമ്മുകശ്മീരിലും പഞ്ചാബിലും അനുഭവപ്പെട്ടു.കശ്മീരില്‍ പരിഭ്രാന്തരായ നാട്ടുകാര്‍ വീടുകളില്‍ നിന്നും കെട്ടിടങ്ങളില്‍ നിന്നും പുറത്തേയ്ക്ക് ഓടി. എന്നാല്‍ അനിഷ്ടസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പ്രഭവകേന്ദ്രവും വ്യക്തമായിട്ടില്ല.

 അഫ്ഗാനിസ്ഥാന്‍, താജികിസ്ഥാന്‍, പാകിസ്ഥാന്‍ മേഖലയില്‍ അനുഭവപ്പെട്ട ഭൂചലനത്തിന്റെ പ്രകമ്പനമാണ് ഇന്ത്യയിലുണ്ടായെതെന്നാണ് റിപ്പോര്‍ട്ട്.  അഫ്ഗാനിസ്ഥാനിലെ ഹിന്ദുകുഷ് മേഖലയാണ് പ്രഭവകേന്ദ്രം. റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അവിടെ അനുഭവപ്പെട്ടത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics

News Now

ഡല്‍ഹിയില്‍ നേരിയ ഭൂചലനം