ഡല്‍ഹിയില്‍ മോദി തരംഗമല്ല വോട്ടിങ് മെഷീന്‍ തരംഗമെന്ന് എഎപി

ആസന്നമായ തോല്‍വിക്ക് ആംആദ്മി പാര്‍ട്ടി ബിജെപിക്കാര്‍ ഇവിഎം മെഷീനിലെ തിരിമറികള്‍ നടത്തിയെന്ന് എന്ന് ആരോപിക്കുമെന്ന് ബിജെപി നേതാവ് ഹര്‍ഷ വര്‍ദ്ധന്‍ പറഞ്ഞിരുന്നു

Last Updated :19 January 2024, 11:55 pm IST
Edited by :migrator

ന്യുഡല്‍ഹി: ഡല്‍ഹിയില്‍ ബിജെപി മുന്നേറുന്നത് വോട്ടിങ് മെഷീന്‍ തരംഗത്തിലാണെന്നും മോദി തരംഗത്തിലല്ല എന്നും ആംആദ്മി നേതാവ് ഗോപാല്‍ റായ്. വോട്ടിങ് മെഷീനില്‍ തിരിമറി നടത്തിയ് കൊണ്ടാണ് ബിജെപിക്ക് വിജയിക്കാനായത് എന്ന് റായ് ആരോപിച്ചു. ആസന്നമായ തോല്‍വിക്ക് ആംആദ്മി പാര്‍ട്ടി ബിജെപിക്കാര്‍ ഇവിഎം മെഷീനിലെ തിരിമറികള്‍ നടത്തിയെന്ന് എന്ന് ആരോപിക്കുമെന്ന് ബിജെപി നേതാവ് ഹര്‍ഷ വര്‍ദ്ധന്‍ പറഞ്ഞിരുന്നു. 

മൂന്നാം തവണയും തുടര്‍ച്ചയായി ബിജെപി ഡല്‍ഹി കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ഭരണമുറപ്പുിച്ചിരിക്കുകായണ്. 179 സീറ്റുകളില്‍ ബിജെപി മുന്നിട്ടു നില്‍ക്കുന്നു. എഎപി 42 സീറ്റുകലില്‍ ലീഡ് ചെയ്യുന്നു. 35 സീറ്റുകള്‍ നേടി കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്താണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

Samakalika Malayalam - Latest National News, Malayalam News, Politics