തനിക്ക് രാഷ്ട്രീയമില്ലെന്ന് രാംനാഥ് കോവിന്ദ്

രാഷ്ട്രീയത്തിന് അതീതമാണ് രാഷ്ട്രപതി പദവിയെന്ന് രാംനാഥ് കോവിന്ദ്

Last Updated :19 January 2024, 11:56 pm IST

ന്യൂഡല്‍ഹി: തനിക്ക് രാഷ്ട്രീയമില്ലെന്ന് എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി രാംനാഥ് കോവിന്ദ്. രാഷ്ട്രീയത്തിന് അതീതമാണ് രാഷ്ട്രപതി പദവിയെന്ന് രാംനാഥ് കോവിന്ദ് പറഞ്ഞു. 

രാഷ്ട്രപതി സ്ഥാനത്തേക്കുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിന് ശേഷമായിരുന്നു തനിക്ക് ഒരു രാഷ്ട്രിയ കക്ഷിയുമായും ബന്ധമില്ലെന്ന രാംനാഥ് കോവിന്ദിന്റെ പ്രതികരണം. ഗവര്‍ണറായി സ്ഥാനമേറ്റത് മുതല്‍ തനിക്ക് രാഷ്ട്രീയമില്ല. ഇന്ത്യയില്‍ ഭരണഘടനയ്ക്കാണ് പരമാധികാരം. ഭരണഘടന വിഭാവനം ചെയ്യുന്ന മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുകയാണ് നമ്മള്‍ ചെയ്യേണ്ടതെന്നും രാംനാഥ് കോവിന്ദ് പറഞ്ഞു. 

ജൂലൈ 17നാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പ്. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ 17 പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യം മീരാ കുമാറിനെയാണ് രാഷ്ട്രപതി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

National News in Malayalam | Breaking India News | Samakalika