ആരാണ്​ ഇഫ്​താർ പാർട്ടി നടത്തുന്നത്​ അവ​ർ തന്നെയാണ്​ അതിന്​ ആതിഥ്യം വഹിക്കേണ്ടത്​. അത്​ മറ്റുള്ളവരെ ഏൽപിക്കാൻ ഇസ്​ലാം അനുശാസിക്കുന്നില്ല.

Last Updated :20 January 2024, 12:14 am IST

News Now

മുംബൈ: നാഗ്​പൂർ ആസ്ഥാനത്ത്​ ഇഫ്​താർ പാർട്ടി നടത്താനുള്ള രാഷ്​​ട്രീയ മുസ്​ലിം മഞ്ച്​ മഹാരാഷ്​ട്രാ ഘടകത്തിന്റെ ആവശ്യം ആർ.എസ്​.എസ്​ നിരാകരിച്ചു. നാഗ്​പൂരിലെ സ്​മൃതി മന്ദിറിൽ ഇഫ്​താർ പാർട്ടി നടത്തണമെന്നായിരുന്നു ആർഎസ്എസിന്റെ പോഷക സംഘടനയായ  മഹാരാഷ്​ട്ര മഞ്ചിന്റെ ആവശ്യം.ഇത് അം​ഗീകരിക്കാനാകില്ലെന്ന് ആർഎസ്എസ് നേതൃത്വം അറിയിക്കുകയായിരുന്നു.

അതേസമയം ആർ.എസ്​.എസ്​ തീരുമാനത്തെ മഞ്ചി​​ന്റെ ദേശിയ അധ്യക്ഷൻ മുഹമ്മദ്​ അഫ്​സൽ ന്യായീകരിച്ചു. ആരാണ്​ ഇഫ്​താർ പാർട്ടി നടത്തുന്നത്​ അവ​ർ തന്നെയാണ്​ അതിന്​ ആതിഥ്യം വഹിക്കേണ്ടത്​. അത്​ മറ്റുള്ളവരെ ഏൽപിക്കാൻ ഇസ്​ലാം അനുശാസിക്കുന്നില്ല. അതുകൊണ്ട്​ തന്നെ മഹാരാഷ്​ട്രാ രാഷ്​ട്രീയ മുസ്​ലിം മഞ്ച്​ അധ്യക്ഷ​​ന്റെ ആവശ്യം അടിസ്ഥാനപരമായി തെറ്റാണെന്നും അഫ്​സൽ പറഞ്ഞു. 

എന്നാൽ ഇന്ത്യയിൽ ഇപ്പോൾ നിലനിൽക്കുന്നുണ്ടെന്ന്​ ലോകം ആരോപിക്കുന്ന അസഹിഷ്​ണുതയുടെ സമയത്ത് ഇഫ്​താർ പാർട്ടി​ സാഹോദര്യത്തി​​​െൻറ സ​ന്ദേശം നൽകുമെന്ന്​ മഹാരാഷ്​ട്ര മഞ്ച്​ അധ്യക്ഷൻ ശൈഖ്​ പറഞ്ഞു. കഴിഞ്ഞ വർഷം മോമിൻപുരയിലെ ജുമാ മസ്​ജിദിൽ ഇത്തരത്തിൽ ഇഫ്​താർ സംഘടിപ്പിച്ചിരുന്നുവെന്നും അന്ന്​ ആർ.എസ്​.എസ്​, ബി.ജെ.പി നേതാക്കൾ പങ്കെടുത്തതായും അദ്ദേഹം  പറഞ്ഞു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നാ​ഗ്പൂർ ആസ്ഥാനത്ത് ഇഫ്താർ പാർട്ടി വേണ്ട: ആർഎസ്എസ്