പണം നല്‍കിയില്ല: പലിശക്കാര്‍ ദളിത് യുവതിയെ കത്തിച്ചു

ഗുരുതരമായി പൊള്ളലേറ്റ യുവതി ഇപ്പോള്‍ വാരണാസിയില്‍ ചികിത്സയിലാണ്.

Last Updated :20 January 2024, 12:11 am IST

കടം വാങ്ങിയ പണം തിരിച്ചു നല്‍കാത്തതിന് യുവതിയെ പലിശക്കാര്‍ തീകൊളുത്തി. യുപിയിലെ ബലിയാ ജില്ലയിലാണ് സംഭവം നടന്നത്. ഗുരുതരമായി പൊള്ളലേറ്റ യുവതി ഇപ്പോള്‍ വാരണാസിയില്‍ ചികിത്സയിലാണ്.

സംഭവത്തില്‍ പ്രതികളായ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 40 കാരിയായ രശ്മി ദേവിക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. പുലര്‍ച്ചെ രണ്ടുമണിക്ക് വീട്ടില്‍ ഉറങ്ങുകയായിരുന്നു രശ്മി. പലിശക്കാര്‍ ഇവരുടെ വീടിനു മണ്ണെണ്ണ ഒഴിച്ച് തീയിട്ടുവെന്നാണ് പൊലീസ് പറയുന്നത്. ഇതേ തുടര്‍ന്ന് സാരമായി പരിക്കേറ്റ രശ്മിയെ ബന്ധുക്കളാണ് ആശുപ്രതിയിലെത്തിച്ചത്.

സംഭവത്തില്‍ ശുദൂസിംഗിനെയും സോനു സിംഗിനെയുമായാണ് പൊലീസ് പിടികൂടിയത് .രണ്ട് വര്‍ഷം മുന്‍പ് രശ്മി ഇവരില്‍ നിന്നും പണം കടം വാങ്ങിയിരുന്നു. ഇതിനു പുറമെ സംഭവത്തിനു പിന്നില്‍ വേറെ ഏതെങ്കിലും കാരണമുണ്ടെയന്നു പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics

News Now

പണം നല്‍കിയില്ല: പലിശക്കാര്‍ ദളിത് യുവതിയെ കത്തിച്ചു