
പശുസമിതിയുടെ ബ്രാന്റ് അംബാസഡറായി ഹേമമാലിനി
ഉത്തര്‍പ്രദേശില്‍ പശു സംരക്ഷണത്തിനായി ബോളിവുഡ് താരം ഹേമമാലിനിയെ ഗൗ സേവാ ആയോഗിന്റെ ബ്രാന്റ് അംബാസഡറായി നിയമിച്ചു

ലഖ്നൗ: യുപിയില്‍ പശുസംരക്ഷണത്തിനായി യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ബജറ്റില്‍ നീക്കിവെച്ചത് 647 കോടി രൂപയാണ്. ഇതിന് പിന്നാലെ പശുസമിതിയുടെ ബ്രാന്റ് അംബാസഡറായി പ്രമുഖ ബോളിവുഡ് താരം ഹേമമാലിനിയെ നിയമിക്കും. ബ്രാന്റ് അംബാസിഡറാകാനുള്ള തീരുമാനം ഹേമമാലിനി അറിയിച്ചതായി ഗൗസേവ ആയോഗ് ചെയര്മാന് രാജീവ് ഗുപ്ത വ്യക്തമാക്കി.
നിലവില്‍ മധുരയിലെ ബിജെപി എംപി കൂടിയാണ് ഹേമമാലിനി. ഹേമമാലിനി ബ്രാന്റ് അംബാസഡറായി എത്തുന്നതിലൂടെ പശു ഉത്പന്നങ്ങളുടെ മാര്‍ക്കറ്റ് വര്‍ധിപ്പിക്കാനാവുമെന്നാണ് കണക്ക്കൂട്ടല്‍. പശുവും പശു ഉത്്പന്നങ്ങളും നമ്മുടെ സമൂഹത്തില്‍ ഏറെ പ്രാധാന്യമുള്ളതാണ്. മതപരമായ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലല്ല ഹേമമാലിനിയെ ബ്രാ്ന്റ് അംബാസഡറാക്കുന്നതെന്നും രാജീവ് ഗുപ്ത പറഞ്ഞു
രാജ്യമാകെ വലിയ ആരാധകവൃന്ദമുള്ള ഹേമമാലിനി ബ്രാന്റ് അംബാസഡറാകുന്നതിലൂടെ വിപണിയില്‍ പുതുതരംഗം സൃഷ്ടിക്കാനാകുമെന്നാണ് ഗൗസേവ ആയോഗിന്റെ പ്രതീക്ഷ. കൂടാതെ പശുസംരക്ഷണത്തിനായി നിരവധി പ്രചാരണ പരിപാടികള്‍ നടത്താനും യോഗി സര്‍ക്കാര്‍ ലക്ഷ്യമിടുന്നു
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Related News


'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്
