പ്രസംഗത്തിനിടെ കുറിപ്പ്, അടിയന്തര സാഹചര്യം; മോദി മടങ്ങി

Last Updated :20 January 2024, 7:56 am IST

News Now

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ സംഘര്‍ഷം മൂര്‍ഛിക്കുന്നതിനിടെ പ്രധാനമന്ത്രി നരന്ദ്രമോദി പൊതുപരിപാടി പാതിവച്ച് അവസാനിപ്പിച്ച് ഓഫിസിലേക്കു മടങ്ങി. സുരക്ഷാകാര്യങ്ങളുമായി ബന്ധപ്പെട്ട കൂടിയാലോചനകള്‍ക്കായാണ് പ്രധാനമന്ത്രി മടങ്ങിയത് എന്നാണ് സൂചന.

നാഷണല്‍ യൂത്ത് ഫെസ്റ്റിവലിന്റെ ഭാഗമായി ഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ യുവാക്കളുടെ ചോദ്യങ്ങള്‍ക്കു മറുപടി നല്‍കുകയായിരുന്നു മോദി. ഇതിനിടെ അടുത്തനിന്ന പിഎംഒ ഉദ്യോഗസ്ഥന്‍ ഒരു കുറിപ്പ് കൈമാറുകയായിരുന്നു. ഉടന്‍ തന്നെ മറുപടി നിര്‍ത്തി പ്രധാനമന്ത്രി ഇരിപ്പിടത്തിലേക്കു മടങ്ങി. കേന്ദ്രമന്ത്രി രാജ്യവര്‍ധന്‍ സിങ് റാത്തോഡ് ഉള്‍പ്പെടെയുള്ളവര്‍ വേദിയില്‍ ഉണ്ടായിരുന്നു. 

കുറിപ്പു കിട്ടി അധികം വൈകാതെ തന്നെ സദസിനെ കൈവീശി അഭിവാദ്യം ചെയ്ത് മോദി ഓഫിസിലേക്കു മടങ്ങുകയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പ്രസംഗത്തിനിടെ കുറിപ്പ്, അടിയന്തര സാഹചര്യം; മോദി മടങ്ങി