ബിജെപി വെബ്‌സൈറ്റ് ഹാക്ക് ചെയ്തു

ബിജെപിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്തു

Edited by :migrator
Last Updated :20 ജനുവരി 2024, 7:56 am IST

ന്യൂഡല്‍ഹി : ബിജെപിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്തു. ചൊവ്വാഴ്ച മുതല്‍ വെബ്‌സൈറ്റ് പ്രവര്‍ത്തന നിരതമല്ലെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഒരു ഹാക്കര്‍ ഗ്രൂപ്പും സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. 

വെബ്‌സൈറ്റിന്റെ ഹോം പേജില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ജര്‍മന്‍ ചാന്‍സലറായിരുന്ന ഏഞ്ചല മെര്‍ക്കലിന്റെയും ചിത്രമാണ് കാണുന്നത്. എന്നാല്‍ സൈറ്റിനകത്തേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുമ്പോള്‍ ഓഫ്‌ലൈന്‍ എന്നാണ് കാണിക്കുന്നത്.
 

ഹാക്ക് ചെയ്യപ്പെട്ട ബിജെപി വെബ്സൈറ്റിന്റെ ചിത്രം കോൺ​ഗ്രസ് മീഡിയ സെൽ ചെയർപേഴ്സൺ ദിവ്യ സ്പന്ദന ട്വീറ്റ് ചെയ്തിട്ടുണ്ട്. 

Story image

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics

News Now

ബിജെപി വെബ്‌സൈറ്റ് ഹാക്ക് ചെയ്തു