പനിയെ തുടര്‍ന്ന് രണ്ട് ദിവസം മുന്‍പാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്

Last Updated :20 January 2024, 8:31 am IST

News Now

പറ്റ്‌ന: ബിഹാര്‍ ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായി സുശീല്‍ കുമാര്‍ മോഡിക്ക് കോവിഡ്. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ പറ്റ്‌നയിലെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രോഗം സ്ഥിരീകരിച്ച വിവരം അദ്ദേഹം ട്വിറ്ററിലൂടെയാണ് അറിയിച്ചത്.

നേരിയെ പനിയെ തുടര്‍ന്ന് രണ്ട് ദിവസം മുന്‍പാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വൈകാതെ തെരഞ്ഞെടുപ്പ് പ്രചാരണരംഗത്തേക്ക് തിരിച്ചെത്താനാവുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

ബിജെപി നേതാക്കളായ ഷാനവാസ് ഹുസൈനും രാജീവ് പ്രതാപ് റൂഡിക്കും കോവിഡ് സ്ഥിരീകരിച്ചു. ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ താരപ്രചാകരാണ് ഇരുവരും. കഴിഞ്ഞ ദിവസമാണ് ഇരുവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചത്.

എയിംസ് ട്രോമ സെന്ററില്‍ ഷാനാവാസ് ഹുസൈനെ പ്രവേശിപ്പിച്ചത്.  ആരോഗ്യനില തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ഷാനവാസ് ഹുസൈന്‍ ട്വിറ്ററിലൂടെ അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബിഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോഡിക്ക് കോവിഡ്