ഭാര്യയെ തല്ലിയ മാവോയിസ്റ്റിനെ ജനക്കൂട്ടം തല്ലിക്കൊന്നു. ജാര്‍ഖണ്ഡിലെ ഗുലാ ജില്ലയിലാണ് സംഭവം. മാവോയിസ്റ്റ് കമാന്‍ഡര്‍ സന്ദീപ് ഗോപിനെയാണ് സപ്രത് ഘട്ട് ഗ്രാമത്തിലെ നാട്ടുകാര്‍ മര്‍ദിച്ച് കൊന്നത്

Last Updated :20 January 2024, 7:55 am IST

News Now

റാഞ്ചി: ഭാര്യയെ തല്ലിയ മാവോയിസ്റ്റിനെ ജനക്കൂട്ടം തല്ലിക്കൊന്നു. ജാര്‍ഖണ്ഡിലെ ഗുലാ ജില്ലയിലാണ് സംഭവം. മാവോയിസ്റ്റ് കമാന്‍ഡര്‍ സന്ദീപ് ഗോപിനെയാണ് സപ്രത് ഘട്ട് ഗ്രാമത്തിലെ നാട്ടുകാര്‍ മര്‍ദിച്ച് കൊന്നത്. പീപ്പിള്‍സ് ലിബറേഷന്‍ ഫ്രണ്ട് ഓഫ് ഏരിയ കമാന്‍ഡര്‍ ആയിരുന്നു സന്ദീപിനെ ഇരുപത് അംഗ സംഘമാണ് മര്‍ദിച്ച് കൊലപ്പെടുത്തിയത്. 

ഭാര്യയെയും മൂന്നു വസ്സുള്ള മകളെയും മര്‍ദിക്കുന്നത് കണ്ടെത്തിയ ഗ്രാമവാസികള്‍ക്ക് നേരെ ഇയാള്‍ തിരിഞ്ഞതാണ് ജനക്കൂട്ടത്തെ പ്രകോപിതരാക്കിയത്. ഗോപിനെ പിടികൂടിയ ജനക്കൂട്ടം കല്ലുകളും വടികളുമായി അക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ അഞ്ച് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഗോപിന്റെ ഭാര്യ സരിതയെയും മകളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഭാര്യയെ തല്ലിയ മാവോയിസ്റ്റിനെ നാട്ടുകാര്‍ തല്ലിക്കൊന്നു