ഭാര്യയോട് മോശമായി പെരുമാറി; അച്ഛനെ മകന്‍ കൊലപ്പെടുത്തി

പിതാവ് പലപ്പോഴും ഭാര്യയെ ശല്യം ചെയ്തിരുന്നതായും അശ്ലീല പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്യുമായിരുന്നു കുടുംബാംഗങ്ങള്‍ പൊലീസിനോട് പറഞ്ഞു

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:33 am IST

ന്യൂഡല്‍ഹി: പിതാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ 24കാരനെ പൊലീസ് അറസ്്റ്റ് ചെയ്തു. ഭാര്യയോട് അപമര്യാദയായി പെരുമാറിയതിനെ തുടര്‍ന്നാണ് യുവാവ്‌കൊല  നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

അവ്‌ദേശ് പിതാവിനോട് ഇതേ ചൊല്ലി പലപ്പോഴും വഴക്കിട്ടിരുന്നു. പിതാവ് പലപ്പോഴും ഭാര്യയെ ശല്യം ചെയ്തിരുന്നതായും അശ്ലീല പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്യുമായിരുന്നു കുടുംബാംഗങ്ങള്‍ പൊലീസിനോട് പറഞ്ഞു. 

ശനിയാഴ്ച, അച്ഛനും മകനും തമ്മില്‍ കലഹമുണ്ടായി, തുടര്‍ന്ന് മകന്‍ പിതാവിനെ കഴുത്തില്‍ ഷാള്‍ മുറിക്കി കൊലപ്പെടുത്തുകയായിരുന്നു.
ഇളയ മകന്‍ വീട്ടിലെത്തിയപ്പോള്‍ അച്ഛനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു. പിന്നീട് പൊലീസ് മകനെ അറസ്റ്റ് ചെയ്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

ഭാര്യയോട് മോശമായി പെരുമാറി; അച്ഛനെ മകന്‍ കൊലപ്പെടുത്തി