മഹാരാഷ്ട്രയിൽ കൊറോണ ബാധിതനാകുന്ന രണ്ടാമത്തെ മന്ത്രിയാണ് ചവാൻ

Last Updated :20 January 2024, 8:24 am IST

News Now

മുംബൈ; മഹാരാഷ്ട്ര പൊതുമരാമത്ത് വകുപ്പ് മന്ത്രിയും മുന്‍ മുഖ്യമന്ത്രിയുമായ അശോക് ചവാന് കോവിഡ് സ്ഥിരീകരിച്ചു. പരിശോധന ഫലം ലഭിച്ചതോടെ അശോക് ചവാനെ മുംബൈയിലെ സ്വകാര്യ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. മഹാരാഷ്ട്രയിൽ കൊറോണ ബാധിതനാകുന്ന രണ്ടാമത്തെ മന്ത്രിയാണ് ചവാൻ. 

 മന്ത്രിയുടെ വസതിയിലെ ജീവനക്കാർക്കും ചില സുരക്ഷാ ഉദ്യോ​ഗസ്ഥർക്കും കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് പരിശോധന നടത്തിയത്. ആദ്യ പരിശോധനയിൽതന്നെ ചവാന് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. മന്ത്രിയുടെ കുടുബത്തെയും ക്വാറന്റീനിൽ പ്രവേശിപ്പിച്ചു. നിലവില്‍ മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് സൂചന. മുതിർന്ന് എൻസിപി നേതാവും ഭവനവകുപ്പ് മന്ത്രിയുമായ ജിതേന്ദ്ര ആവാഡിനാണ് ഇതിന് മുൻപ് രോ​ഗം സ്ഥിരീകരിച്ചത്. 

അതേസമയം മഹാരാഷ്ട്രയില്‍ കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം 3041 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 50000 കടന്നു. ആകെ മരണം 1635 ആയി ഉയര്‍ന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രി അശോക് ചവാന് കോവിഡ് സ്ഥിരീകരിച്ചു