മഹാരാഷ്ട്ര അവസാന വര്‍ഷ പരീക്ഷകള്‍ റദ്ദാക്കി

ഫയല്‍ ചിത്രം
Last Updated :20 January 2024, 8:26 am IST

News Now

മുംബൈ: പ്രൊഫഷനല്‍ കോഴ്‌സുകള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ സര്‍വകലാശാലകളിലെ ഫൈനല്‍ പരീക്ഷ റദ്ദാക്കാന്‍ മഹാരാഷ്ട്രാ സര്‍ക്കാര്‍ തീരുമാനിച്ചു. കോവിഡ് വ്യാപനം രൂക്ഷമാവുന്ന പശ്ചാത്തലത്തിലാണ് തീരുമാനം.

അവസാന വര്‍ഷ, അവസാന സെമസ്റ്റര്‍ പരീക്ഷകള്‍ റദ്ദാക്കുകയാണെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അറിയിച്ചു. സര്‍വകലാശാലകള്‍ നിശ്ചയിക്കുന്ന ഫോര്‍മുല അനുസരിച്ച് വിദ്യാര്‍ഥികളുടെ ഫലപ്രഖ്യാപനം നടത്തിയ ഡിഗ്രികള്‍ നല്‍കും.

സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം അംഗീകരിച്ച് സര്‍വകലാശാലകള്‍ക്ക് നിര്‍ദേങ്ങള്‍ നല്‍കാന്‍ ഐഐസിടിഇ, സിഒഎ, പിസിഐ, ബിസിഐ, എന്‍സിടിഇ, എന്‍സിഎച്ച്എംസിടി എന്നീ സ്ഥാപനങ്ങളോട് ആവശ്യപ്പെടണം എന്ന് അഭ്യര്‍ഥിച്ച് മുഖ്യമന്ത്രി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തെഴുതി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മഹാരാഷ്ട്ര അവസാന വര്‍ഷ പരീക്ഷകള്‍ റദ്ദാക്കി