
മഹാരാഷ്ട്രയില്‍ ഓവുചാലില്‍ പെണ്‍ഭ്രൂണങ്ങള്‍: ഡോക്ടര്‍ പിടിയില്‍
മഹാരാഷ്ട്രയിലെ സാംഗ്ലിക്കു സമീപം ഫയ്സല്‍ ഗ്രാമത്തില്‍ പെണ്‍കുഞ്ഞുങ്ങളുടെ ഭ്രൂണങ്ങള്‍ കണ്ടെത്തി.

മുംബൈ: മഹാരാഷ്ട്രയിലെ സാംഗ്ലിക്കു സമീപം ഫയ്സല്‍ ഗ്രാമത്തില്‍ പെണ്‍കുഞ്ഞുങ്ങളുടെ ഭ്രൂണങ്ങള്‍ കണ്ടെത്തി. സംഭവത്തില്‍ ഗര്‍ഭച്ഛിദ്ര റാക്കറ്റുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഹോമിയോ ഡോക്ടര്‍ ബാബ സാഹേബിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കര്‍ണാടകയിലെ ബെല്‍ഗാമില്‍ വെച്ച് തിങ്കളാഴ്ച വൈകുന്നേരമായിരുന്നു അറസ്റ്റ്.
കഴിഞ്ഞ ദിവസം 19 പെണ്‍ഭ്രൂണങ്ങള്‍ അടുത്തടുത്തായി ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇവയില്‍ ചിലത് അടക്കം ചെയ്ത നിലയിലും മറ്റുള്ളവ അശ്രദ്ധമായി മാലിന്യത്തോടൊപ്പം വലിച്ചെറിഞ്ഞ നിലയിലുമായിരുന്നെന്ന് പോലീസ് പറഞ്ഞു. കണ്ടെടുത്ത ഭ്രൂണങ്ങള്‍ പരിശോദനയ്ക്ക് അയച്ചിട്ടുണ്ട്.
ഫെബ്രുവരി 27ന് ഭാരതി ഹോസ്പിറ്റലില്‍ പ്രസവത്തെ തുടര്‍ന്ന് ഒരു യുവതി മരിച്ചിരുന്നു. അതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വിവരങ്ങള്‍ പുറത്തു വന്നത്. അറസ്റ്റിലായ ഡോക്ടറുടെ താമസസ്ഥലത്ത് നിന്ന് നീല പ്ലാസ്റ്റിക് സഞ്ചികളും, ഭാഗികമായി നശിപ്പിച്ച മരുന്നുകളും ബയോമെഡിക്കല്‍ അവശിഷ്ടങ്ങളും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ന്യൂറോ സയന്‍സില്‍ പുതിയ 'വെളിച്ചം'; വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

