മഹാരാഷ്ട്രയില്‍ സിപിഎമ്മിന് ഒരു സീറ്റില്‍ വിജയം

ദഹാനു മണ്ഡലത്തിലാണ് സിപിഎം സ്ഥാനാര്‍ത്ഥി വിനോദ് ഭിവ നികോളെ വിജയിച്ചത്

Last Updated :20 January 2024, 8:07 am IST
Edited by :migrator

മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് ഒരു സീറ്റില്‍ വിജയം. ദഹാനു മണ്ഡലത്തിലാണ് സിപിഎം സ്ഥാനാര്‍ത്ഥി വിനോദ് ഭിവ നികോളെ വിജയിച്ചത്. സിപിഎമ്മിന്റെ സിറ്റിങ് സീറ്റാണ് ദഹാനു.

സിപിഎമ്മിന്റെ മറ്റൊരു സിറ്റിങ് സീറ്റായ കാല്‍വാനില്‍ സിപിഎം നേതാവ് ജെപി ഗാവിത് പരാജയപ്പട്ടു. എന്‍സിപി സ്ഥാനാര്‍ത്ഥി നിതിന്‍ അര്‍ജ്ജുന്‍ പവാറിനോടാണ് പരാജയപ്പെട്ടത്. കാല്‍വാന്‍ മണ്ഡലത്തെ ഏഴുതവണ പ്രതിനിധാനം ചെയ്ത എംഎല്‍എയായിരുന്നു ഗാവിത്. ഗാവിതിന്റെ വിജയം ലക്ഷ്യമിട്ട് സിപിഎം അടുക്കും ചിട്ടയുമായ പ്രവര്‍ത്തനങ്ങളായിരുന്നു മണ്ഡലത്തില്‍ നടത്തിയത്. മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ എട്ടുസീറ്റുകളിലാണ് സിപിഎം മത്സരിച്ചത്.

എന്‍സിപി സ്ഥാനാര്‍ഥി നിതിന്‍ അര്‍ജുന്‍ 85, 203 വോട്ടുകള്‍ നേടിയപ്പോള്‍ സിപിഎം സ്ഥാനാര്‍ഥി ഗാവിത് നേടിയത് 79307 വോട്ടുകളാണ്. ദഹാനുവില്‍ ബിജെപി സ്ഥാനാര്‍ഥി 42,339 വോട്ടുകള്‍ നേടിയപ്പോള്‍ സിപിഎം സ്ഥാനാര്‍ഥി 45,078 വോട്ടുകള്‍ നേടി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

മഹാരാഷ്ട്രയില്‍ സിപിഎമ്മിന് ഒരു സീറ്റില്‍ വിജയം