
മിസോറാമില്‍ കോണ്‍ഗ്രസിന് തിരിച്ചടി ; എംഎന്‍എഫിന് മുന്‍തൂക്കം
ഭരണകക്ഷിയായ കോണ്‍ഗ്രസിനേക്കാള്‍ മിസോറാം നാഷണല്‍ ഫ്രണ്ടിന് മുന്‍തൂക്കമുണ്ടെന്നാണ് ആദ്യഫല സൂചനകള്‍

ന്യൂഡല്‍ഹി : മിസോറാം നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തിരിച്ചടി. 40 അംഗ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസിനേക്കാള്‍ മിസോറാം നാഷണല്‍ ഫ്രണ്ടിന് വ്യക്തമായ മുന്‍തൂക്കം നേടിയതായി ആദ്യഫല സൂചനകള്‍ വ്യക്തമാക്കുന്നു.
ആകെയുള്ള 40 സീറ്റില്‍ 19 ഇടത്ത് എംഎന്‍എഫ് ലീഡ് ചെയ്യുകയാണ്. പത്തിടത്ത് മാത്രമാണ് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്. ബിജെപി ഒരു സീറ്റിലും മറ്റുള്ളവര്‍ മൂന്നിടത്തും ലീഡ് ചെയ്യുന്നു.
ബിജെപി, സോറം പീപ്പിള്‍സ് മൂവ്മെന്റ് എന്നിവയാണ് മല്സ രംഗത്തുള്ള മറ്റ് പാര്‍ട്ടികള്‍. മുഖ്യമന്ത്രി ലാല്‍തന്‍ ഹാവ്ല, എംഎന്‍എഫിലെ സോറം താങ്വ, ഇസെഡ് എന്‍പിയുടെ ലാല്‍ദുഹോമ എന്നിവരാണ് മല്‍സര രംഗത്തുള്ള പ്രമുഖര്‍.
വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഭരണത്തിലൂള്ള ഏക സംസ്ഥാനമാണ് മിസോറാം. ഇവിടെ ഭരണം നിലനിര്‍ത്താനുള്ള തീവ്രശ്രമത്തിലായിരുന്നു കോണ്‍ഗ്രസ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Jantar Mantar Protest: ജന്തര്‍ മന്തര്‍ ഇനി പ്രതിഷേധ സ്ഥലമല്ല, ഡീനോട്ടിഫൈ ചെയ്ത് ഡല്‍ഹി പൊലീസ്

68 സിക്സ്, 2000 റൺസ്! അഭിഷേക് ശർമയ്ക്ക് 'ഇരട്ട' റെക്കോർഡ്

ഗ്യാനേഷ് കുമാറിനെ നീക്കണം; പ്രമേയം പാസാക്കി കേരള നിയമസഭ
ഒടിഞ്ഞ ലാത്തിയുമായി വി ജോയ് സഭയിൽ, കേരളത്തിലുള്ളത് കഴിഞ്ഞ 10 വർഷം ഭരിച്ച പൊലീസ് തന്നെയെന്ന് ചെന്നിത്തല; അടിയന്തരപ്രമേയത്തിന് അനുമതിയില്ല


