മുതിർന്ന സിപിഎം നേതാവ് കെ വരദരാജൻ അന്തരിച്ചു

മുതിർന്ന സിപിഎം നേതാവ് കെ വരദരാജൻ അന്തരിച്ചു

Last Updated :20 January 2024, 8:24 am IST

ചെന്നൈ: മുതിർന്ന സിപിഎം നേതാവ് കെ വരദരാജൻ അന്തരിച്ചു. അദ്ദേഹത്തിന് 74 വയസായിരുന്നു. സ്വദേശമായ തമിഴ്നാട്ടിലെ ശ്രീരം​ഗത്തായിരുന്നു അന്ത്യം. ശാരീരിക അവശതകളെ തുടർന്ന് ചികിത്സയിലായിരുന്നു. പോളിറ്റ് ബ്യൂറോ അം​ഗമായിരുന്ന അദ്ദേഹം നിലവിൽ കേന്ദ്ര കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവാണ്. 

1946 ഒക്ടോബർ നാലിനാണ് വരദരാജൻ ജനിച്ചത്. സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ നേടിയിട്ടുള്ള അദ്ദേഹം 1968ൽ സിപിഎം അംഗമായി. 1974ൽ കിസാൻ സഭയുടെ ട്രിച്ചി ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. 

86ൽ സിപിഎം തമിഴ്‌നാട് സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായി. 2005 മുതൽ പിബി അംഗമായി. കിസാൻ സഭയുടെ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

മുതിർന്ന സിപിഎം നേതാവ് കെ വരദരാജൻ അന്തരിച്ചു