
മുന്‍ കേന്ദ്രമന്ത്രി യശ്വന്ത് സിന്‍ഹ ബിജെപി വിട്ടു
ജനാധിപത്യത്തിന് വേണ്ടിയുള്ള പോരാട്ടം തുടരുമെന്ന് യശ്വന്ത് സിന്‍ഹ

പാട്ന : മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന നേതാവുമായ യശ്വന്ത് സിന്‍ഹ ബിജെപി വിട്ടു. പട്നയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ബിജെപി ബന്ധം ഉപേക്ഷിക്കുന്നതായി സിന്‍ഹ വ്യക്തമാക്കിയത്. മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയിലും ചേരില്ല. എന്നാല്‍ ജനാധിപത്യം സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും യശ്വന്ത് സിന്‍ഹ പറഞ്ഞു.
Today I am taking 'sanyas' from any kind of party politics, today I am ending all ties with the BJP: Former Finance Minister Yashwant Sinha in Patna. pic.twitter.com/cOvInznyza
â ANI (@ANI) April 21, 2018
രാഷ്ട്രീയ ജീവിതത്തില്‍ നിന്നും താന്‍ സന്യസിക്കുകയാണ്. ബിജെപിയുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിക്കുകയാണ്. യശ്വന്ത് സിന്‍ഹ പറഞ്ഞു. വാജ്പേയിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരില്‍, വിദേശകാര്യ ധനകാര്യ വകുപ്പ് മന്ത്രിയായിരുന്നിട്ടുണ്ട് യശ്വന്ത് സിന്‍ഹ.
എന്നാല്‍ 2009 ലെ തെരഞ്ഞെടുപ്പിലും തുടര്‍ന്നും നരേന്ദ്രമോദിയും അമിത് ഷായും യശ്വന്ത് സിന്‍ഹയെ തഴയുകയായിരുന്നു. തുടര്‍ന്ന് മോദിയുടെ കടുത്ത വിമര്‍ശകനായി യശ്വന്ത് സിന്‍ഹ രംഗത്ത് വരികയായിരുന്നു. ബിജെപിക്കും മോദിക്കുമെതിരെ വിശാല സഖ്യം ലക്ഷ്യമിട്ട് പ്രതിപക്ഷ നേതാക്കളുടെ ഐക്യത്തിനായി പരിശ്രമിക്കുമെന്ന് യശ്വന്ത് സിന്‍ഹ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
യുക്രെയ്ന് സമാധാന നിര്‍ദേശം: ഇന്ത്യക്ക് നന്ദി അറിയിച്ച് റഷ്യ, വെടിനിര്‍ത്തല്‍ നീക്കം പരിശോധിച്ച് കീവ്

ഒന്നാം സമ്മാനം 10,000 രൂപ; സിനിമാ പ്രേക്ഷകർക്കായി റീൽസ് മത്സരം ഒരുക്കി ടീം 'സ്പ്രിംഗ്'

Jantar Mantar Protest: രാഹുല്‍ ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയില്‍ ; രാജ്യതലസ്ഥാനം പ്രക്ഷുബ്ധം
'ഞങ്ങളുടെ ഹൃദയം നിറയെ സ്നേഹം'; രണ്ടാമത്തെ കുഞ്ഞതിഥിയെ വരവേൽക്കാനൊരുങ്ങി കിയാരയും സിദ്ധാർഥും


