മുസ്ലീങ്ങളോട് ബീഫ് ഉപേക്ഷിക്കാന്‍ അജ്മീര്‍ ദര്‍ഗ ദീവാന്‍
രാജ്യത്ത് ബീഫ് നിരോധിക്കണമെന്ന് അജ്മീര്‍ ദര്‍ഗ ദീവാന്‍ സൈനുല്‍ ആബ്ദീന്‍ അലി ഖാന്.

ന്യൂഡെല്‍ഹി: രാജ്യത്ത് ബീഫ് നിരോധിക്കണമെന്ന് അജ്മീര്‍ ദര്‍ഗ ദീവാന്‍ സൈനുല്‍ ആബ്ദീന്‍ അലി ഖാന്. രാജ്യത്തെ ക്രമസമാധാനം നിലനിര്‍ത്താനും മതസൗഹാര്‍ദം വളര്‍ത്തുവാനുമാണ് ബീഫ് വേണ്ടെന്ന് വയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പശു ഉള്‍പ്പെടെയുള്ള എല്ലാ കന്നുകാലികളെയും അറുക്കുന്നത് തടയണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്.
താനും തന്റെ കുടുംബവും ഇനിമുതല്‍ ബീഫ് ഉപയോഗിക്കില്ല. പശുവിനെ കടത്തുന്നവര്‍ക്ക് ജീവപര്യന്തം നല്കുന്ന ഗുജറാത്ത് സര്‍ക്കാരിന്റെ തീരുമാനം അംഗീകരിക്കപ്പെടേണ്ടതാണ്. പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഖ്വാജ മുഈനുദ്ദീന് ജിസ്തിയുടെ 805മത്തെ വാര്‍ഷിക ഉറൂസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ വിവിധ ഭാഗങ്ങളിലുള്ള ദര്‍ഗകളിലെ മത മേധാവികളുടെ സാനിധ്യത്തിലായിരുന്നു സൈനുല്‍ ആബ്ദീന്‍ അലി ഖാന്‍ന്റെ പ്രസംഗം. ഉത്തര്‍പ്രദേശ്, കര്‍ണാടക, ഡെല്‍ഹി, ആന്ധ്രാപ്രദേശ്, ഗുജറാത്ത്, ബിഹാര്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ള സൂഫി ദര്‍ഗകളിലെ മേധാവികള്‍ വേദിയില്‍ ഉണ്ടായിരുന്നു.
ഖുര്‍ആന്റെ അന്തസത്തയ്ക്ക് യോജിച്ചതല്ല മുത്തലാഖ് എന്നും ഇന്നത്തെ സമൂഹത്തിന് പ്രസക്തിയില്ലെന്നും ദര്‍ഗ മേധാവി അഭിപ്രായപ്പെട്ടു. സ്ത്രീയുടെ ഭാഗവും പരിഗണിച്ച ശേഷം മാത്രമേ ന്യായമായ വിവാഹമോചനം സാധ്യമാകൂവെന്നും അദ്ദേഹം പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
മുട്ടി മുട്ടി... 33 പന്തിൽ 'ഡക്ക്'! മാഡിൻസന്റെ 'അവസ്ഥ'!!!

'ലാലേട്ടനെ ഉപ്പൂപ്പ ആക്കണ്ടായിരുന്നു, അച്ഛനാക്കിയാൽ മതിയാരുന്നു! ഇത്രയും ഡീഗ്രേഡിങിന്റെ ആവശ്യമില്ല'; 'ഖലീഫ' ഒടിടി റിലീസ് പ്രതികരണം

പൃഥ്വിരാജും പാർവ്വതിയും പിന്നെ സ്പൈഡർമാനും; ഒടിടിയിൽ ഈ ആഴ്ച കാണാൻ
ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സുവര്‍ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു| Suvarna Keralam SK 72 lottery result

Related News

'പാര്‍വതി അന്ന് എന്നെ പബ്ലിക്കായി പ്രശംസിച്ചു, ഞാനത് പ്രതീക്ഷിച്ചിരുന്നില്ല'; മറാക്കാനാത്ത അനുഭവം പങ്കിട്ട് വിനയ് ഫോര്‍ട്ട്

മുട്ടി മുട്ടി... 33 പന്തിൽ 'ഡക്ക്'! മാഡിൻസന്റെ 'അവസ്ഥ'!!!
