
മുസ്ലീങ്ങള്‍ മൃതദേഹം ദഹിപ്പിക്കണമെന്ന് സാക്ഷിമഹാരാജ്
രണ്ടുകോടിയിലേറെ സന്യാസിമാര്‍ക്ക് സ്മാരകം പണിയാന്‍ ഭൂമിവേണം - അതിനിടെ ഹിന്ദുസ്ഥാനില്‍ മുസ്ലീങ്ങള്‍ക്ക് കുഴിയൊരുക്കാന് സ്ഥലമെവിടെയെന്ന് സാക്ഷിമഹാരാജ്

ലഖ്നോ: വിവാദ പ്രസ്താവനയുമായി വീണ്ടും ബിജെപി എംപി സാക്ഷിമഹാരാജ്. ഇത്തവണ മുസ്ലീങ്ങളുടെ മൃതശരീരം ദഹിപ്പിക്കണമെന്നാണ് സാക്ഷി മഹാരാജിന്റെ ആവശ്യം. ഹിന്ദുസ്ഥാനില്‍ ശ്മശാനങ്ങള്‍ക്ക് ആവശ്യമായ ഭൂമിയില്ലെന്നും അതുകൊണ്ട് മുസ്ലീങ്ങളും മൃതദേഹങ്ങള്‍ ദഹിപ്പിക്കണം. ഉത്തര്‍ പ്രദേശ് തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു സാക്ഷി മഹാരാജിന്റെ വിവാദ പരാമര്‍ശം. ഇന്ത്യയില്‍ രണ്ടുകോടിയിലേറെ സന്യാസിമാരുണ്ട്.അവര്‍ക്ക് മരണശേഷം സ്മാരകം പണിയാന്‍ ഭൂമി വേണം. ഇന്ത്യയിലെ 20കോടി മുസ്ലീങ്ങള്‍ മരിച്ചാല്‍ കുഴിയൊരുക്കാന് ഹിന്ദുസ്ഥാനില്‍ ഭൂമിയെവിടെയെന്നും സാക്ഷി മഹാരാജ് ചോദിച്ചു.
ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് റാലിക്കിടെ പ്രധാനമന്ത്രി മോദിയുടെ ഖബര്‍ സ്ഥാന് പരാമര്‍ശവും ഏറെ വിവാദത്തിന് ഇടയാക്കിയിരുന്നു. ഒരു ഗ്രാമത്തില്‍ ഖബര്സ്ഥാന് നിര്‍മ്മിക്കുകയാണെങ്കില്‍ അവിടെ ഒരു ശ്മാശാനവും സൃഷ്ടിക്കപ്പെടുമെന്നായിരുന്നു മോദിയുടെ പരാമര്‍ശം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
Today's Rashi Phalam October 10| ദാമ്പത്യത്തിൽ പരസ്പര സ്നേഹം വർധിക്കും, ജോലി തേടുന്നവർക്ക് പ്രതീക്ഷ നൽകുന്ന വിവരം

കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്



