മോദിയുടെ മണ്ഡലത്തിലും എബിവിപിക്കാര്‍ തോറ്റു

പ്രധാനമന്ത്രി നരേന്ദ്രമേദിയുടെ മണ്ഡലമായ വാരാണസിയിലെ മഹാത്മാ ഗാന്ധി കാശി വിദ്യാപീഠത്തിലെ തെരഞ്ഞെടുപ്പിലാണ് എബിവിപി പരാജയപ്പെട്ടത്

Last Updated :19 January 2024, 11:59 pm IST

ലഖ്‌നോ: നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി തൂത്തുവാരിയ യുപിയിലെ സര്‍വകലാശാലയില്‍ എബിബിപിക്ക് തുടര്‍ച്ചയായ നാലാം തോല്‍വി.  പ്രധാനമന്ത്രി നരേന്ദ്രമേദിയുടെ മണ്ഡലമായ വാരാണസിയിലെ മഹാത്മാ ഗാന്ധി കാശി വിദ്യാപീഠത്തിലെ തെരഞ്ഞെടുപ്പിലാണ് എബിവിപി പരാജയപ്പെട്ടത്.

ജവഹര്‍ലാല്‍ നെഹ്രു യൂണിവേഴ്‌സിറ്റി, ഡല്‍ഹി യൂണിവേഴ്‌സിറ്റി, അലഹബാദ് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പിന് പിന്നാലെയാണ് മഹാത്മാ ഗാന്ധി കാശി വിദ്യാപീഠത്തിലും എബിവിപി പരാജയപ്പെട്ടത്. വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റായി സമാജ് വാദ് പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി വിഭാഗത്തിന്റെ റിബല്‍ സ്ഥാനാര്‍ത്ഥിയാണ് ജയിച്ചുകയറിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

മോദിയുടെ മണ്ഡലത്തിലും എബിവിപിക്കാര്‍ തോറ്റു