
News Now
Today's Rashi Phalam October 13| വിവാഹവുമായി ബന്ധപ്പെട്ട് നീണ്ടുനിന്ന ആശങ്കകൾക്ക് പരിഹാരമാകും

വെല്ലുവിളികളെ അതിജീവിക്കും, ജോലിയില്‍ പുതിയ അവസരങ്ങള്‍ വന്നുചേരും

'ഭീഷണിക്ക് മുന്പില് ഭയപ്പെടില്ല'; പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്ക് നന്ദി അറിയിച്ച് രാഹുല്‍

'ഭരണകൂടത്തിന്റെ പിന്തുണയോടെ കോടീശ്വരന് എറിഞ്ഞു പിടിച്ച് കീശയിലിടുന്നതാണോ നീതി'; മുഖ്യമന്ത്രി മറുപടി തരണം; കുറിപ്പ്

ന്യൂഡല്‍ഹി: ബിജെപിയുടെ ബീഹാര്‍ എംപി കീര്‍ത്തി ആസാദ് കോണ്‍ഗ്രസിലേക്ക്. തുടര്‍ച്ചയായി മൂന്നുതവണ എംപിയായ കീര്‍ത്തി ആസാദ് ഫെബ്രുവരി 15ന് കോണ്‍ഗ്രസില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ബീഹാറിലെ ദര്‍ബാങ്കാ മണ്ഡലത്തില്‍ നിന്നുളള എംപിയാണ് കീര്‍ത്തി ആസാദ്. കുറെ നാളുകളായി ബിജെപിയില്‍ തന്നെ അവഗണിക്കുന്നതില്‍ ആസാദിന് അമര്ഷമുളളതായി റിപ്പോര്‍ട്ടുകളുണ്ട്. പാര്‍ട്ടിയില്‍ മോദിയുടെ സ്ഥിരം വിമര്‍ശകരുടെ പട്ടികയിലാണ് കീര്‍ത്തി ആസാദ് ഉള്‍പ്പെടുന്നത്. അയോധ്യവിഷയം പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയതിനെയും കീര്‍ത്തി ആസാദ് ബിജെപിയെ വിമര്‍ശിച്ചിട്ടുണ്ട്. കോടിക്കണക്കിന് ഹിന്ദുക്കളുടെ വിശ്വാസത്തെ കളിയാക്കുന്ന നിലപാടാണ് ബിജെപി സ്വീകരിക്കുന്നതെന്ന് കീര്‍ത്തി ആസാദ് ആരോപിച്ചിരുന്നു.
രാജ്യത്തിന്റെ ആദ്യ പ്രധാനമന്ത്രിയായ നെഹ്റുവിനെ ഉന്നംവെച്ച് ബിജെപി വിമര്‍ശനം നടത്തുന്നതിനെയും കീര്‍ത്തി ആസാദ് അനുകൂലിക്കുന്നില്ല. അരുണ്‍ ജെയ്റ്റ്ലി നേതൃത്വം കൈയാളുന്ന സമയത്ത് ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷനെതിരെ അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ചും കീര്‍ത്തി ആസാദ് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.
ബീഹാറിലെ ദര്‍ബാങ്കാ മണ്ഡലത്തില്‍ നിന്ന് തുടര്‍ച്ചയായി മൂന്നുതവണ എംപിയായ കീര്‍ത്തി ആസാദ് 1983ല്‍ ക്രിക്കറ്റ് ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിലെ അംഗമായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



