
യുപിയിലെ അറവുശാലകളെല്ലാം അടച്ചുപൂട്ടുമെന്ന് അമിത്ഷാ
സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ അറവുശാലകളും അടച്ചുപൂട്ടുമെന്ന് ബിജെപി സര്‍ക്കാര്‍.

ഉത്തര്‍പ്രദേശ്: സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ അറവുശാലകളും അടച്ചുപൂട്ടുമെന്ന് ബിജെപി സര്‍ക്കാര്‍. ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് ഉടന്‍ പുറത്തിറക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു. ഉത്തര്‍പ്രദേശ് ഇലക്ഷന്റെ ഭാഗമായി ബിജെപി ഇറക്കിയ പ്രകടന പത്രികയിലും അറവുശാലകള്‍ അടച്ചുപൂട്ടുമെന്ന് രേഖപ്പെടുത്തിയിരുന്നു. ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
രാജ്യത്തെ വികസിത സംസ്ഥാനങ്ങളുടെ പട്ടികയിലേക്ക് ഉത്തര്‍പ്രദേശിനെ ഉടന്‍ എത്തിക്കുമെന്നും ഷാ പറഞ്ഞു. കള്ളപ്പണവും അഴിമതിയും രാജ്യത്തു നിന്ന് ഉന്മൂലനം ചെയ്യാനാണ് കേന്ദ്രസര്‍ക്കാര്‍ നോട്ടുനിരോധനം നടപ്പിലാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
എസ്ഐടിയെ നിയോഗിച്ചത് നിയമോപദേശപ്രകാരം; ഹൈക്കോടതി വിധി സര്‍ക്കാരിന് തിരിച്ചടിയല്ല; രമേശ് ചെന്നിത്തല

ജന്തർ മന്തറിലെ സിജെപി പ്രതിഷേധത്തിന് അനുമതി നിഷേധിച്ചു; ഡൽഹിയിൽ 57 മെട്രോ സ്റ്റേഷനുകൾ അടച്ചേക്കും

ബാലഭാസ്കറിന്റെ മരണം: തുടരന്വേഷണത്തിന് ഉത്തരവ്; മാതാപിതാക്കളുടെ സംശയവും പരിശോധിക്കണമെന്ന് ഹൈക്കോടതി

നാന പടേക്കറുടെ സംസ്കാര ചടങ്ങുകള്‍ രാത്രി 11.30 ന് നടത്തിയത് എന്തുകൊണ്ട്? കാരണം പറഞ്ഞ് മകന്



