
യോഗി ആദിത്യനാഥ് മികച്ച മുഖ്യമന്ത്രി; സര്‍വെ റിപ്പോര്‍ട്ട്
ഇന്ത്യാ ടുഡെ മൂഡ് ഓഫ് ദ നാഷണ്‍ സര്‍വെയിലാണ് യോഗി ആദിത്യനാഥ് ഒന്നാമതെത്തിയത്

ന്യൂഡല്‍ഹി: രാജ്യത്തെ മികച്ച മുഖ്യമന്ത്രി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥെന്ന് സര്‍വെ റിപ്പോര്‍ട്ട്. ഇന്ത്യാ ടുഡെ മൂഡ് ഓഫ് ദ നാഷണ്‍ സര്‍വെയിലാണ് യോഗി ആദിത്യനാഥ് ഒന്നാമതെത്തിയത്. ഇത് രണ്ടാം തവണയാണ് യോഗി ഈ നേട്ടത്തിന് അര്‍ഹനാവുന്നത്.
അതേസമയം രാജ്യത്തെ മികച്ച മുഖ്യമന്ത്രിമാരുടെ പട്ടികയില്‍ ആദ്യ ഏഴ് സ്ഥാനങ്ങളില്‍ മറ്റൊരു ബിജെപി മുഖ്യമന്ത്രിയും ഇടം പിടിച്ചില്ല. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളുമാണ് രണ്ടാം സ്ഥാനത്ത്. പതിനൊന്ന് ശതമാനം വോട്ടാണ് ഇവര്‍ക്ക് ലഭിച്ചത്. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറാണ് മൂന്നാം സ്ഥാനത്ത്. പത്തുശതമാനം ആളുകളാണ് നിതീഷിനെ പിന്തുണച്ചത്.
19 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയാണ് സര്‍വെയില്‍ ഉള്‍പ്പെടുത്തിയത്. 12,141 പേരില്‍ നിന്നാണ് ഡാറ്റ സ്വീകരിച്ചത്. നഗരപ്രദേശങ്ങളില്‍ 33 ശതമാനവും ഗ്രാമപ്രദേശങ്ങളിലെ 67 ശതമാനം പേരുമാണ് സര്‍വെയില്‍ പങ്കെടുത്തത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
അയൽവാസിയെ വെടിവെച്ച കേസ്; പ്രതിയുടെ സംരക്ഷണയിലുണ്ടായിരുന്ന കുതിരകളെ ഏറ്റെടുക്കാൻ കോർപ്പറേഷൻ

എക്സാലോജിക് കേസ്: പിണറായിക്കെതിരെ കേസ് എടുക്കാമെന്ന് ഹൈക്കോടതി

'ഡൈ ചെയ്യുന്നത് നിർത്തി, എനിക്ക് ബോറടിച്ചു തുടങ്ങി'; സോൾട്ട് ആൻഡ് പെപ്പർ ലുക്കിലെത്തി ആമിർ ഖാൻ

Bypoll results LIVE | തമിഴ്നാട്ടിൽ TVKയും AIADMKയും ഒപ്പത്തിനൊപ്പം, ബംഗാളിലും പുതുച്ചേരിയിലും എൻഡിഎയ്ക്ക് ലീഡ്



