രണ്ട് ഡോക്ടര്‍മാര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു

ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 11,000 പിന്നിട്ടു. ഇതുവരെ 11,439 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചു

Last Updated :20 January 2024, 8:22 am IST

ന്യൂഡല്‍ഹി : രണ്ട് ഡോക്ടര്‍മാര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. 69 കാരനായ ഡോക്ടറാണ് ഇന്ന് പുലര്‍ച്ചെ 2.45 ഓടെ മരിച്ചത്. ഷില്ലോംഗിലെ ബെതാനി ഹോസ്പിറ്റലിലെ സീനിയര്‍ ഡോക്ടറാണ് മരിച്ചത്.

ഇയാള്‍ക്ക് വിദേശയാത്രാ ചരിത്രം ഒന്നുമില്ലാത്തതിനാല്‍, എങ്ങനെ കോവിഡ് പകര്‍ന്നു എന്നത് സംബന്ധിച്ച് ആരോഗ്യവകുപ്പ് അന്വേഷണം തുടരുകയാണ്. മേഘാലയയില്‍ കോവിഡ് ബാധിച്ചുള്ള ആദ്യ മരണം കൂടിയാണിത്. ഡോക്ടറുടെ മരണത്തില്‍ മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാംഗ്മ ദുഃഖം രേഖപ്പെടുത്തി.

ചെന്നൈയിലാണ് മറ്റൊരു ഡോക്ടര്‍ കോവിഡ് ബാധിച്ച് മരിച്ചത്. ആന്ധ്രപ്രദേശിലെ നെല്ലൂര്‍ സ്വദേശിയാണ് മരിച്ചത്. ഇയാള്‍ക്ക് കഴിഞ്ഞദിവസമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്‍ഡോറില്‍ രണ്ടു ഡോക്ടര്‍മാര്‍ നേരത്തെ കോവിഡ് ബാധിച്ച് മരിച്ചിരുന്നു.

ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 11,000 പിന്നിട്ടു. ഇതുവരെ 11,439 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 38 പേര്‍ മരിച്ചു. 1076 പേര്‍ക്ക് പുതുതായി വൈറസ് സ്ഥിരീകരിച്ചു. രാജ്യത്തുടനീളം 377 ജീവനാണ് ഇതുവരെ നഷ്ടമായത്. 9,756 പേരാണ് നിലവില്‍ ചികിത്സയില്‍ തുടരുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

രണ്ട് ഡോക്ടര്‍മാര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു