രാഷ്ട്രപതി ഭവനിലെ മുതിർന്ന പൊലീസ് ഉദ്യോ​ഗസ്ഥന് കോവിഡ്

രാഷ്ട്രപതി ഭവനിലെ മുതിർന്ന പൊലീസ് ഉദ്യോ​ഗസ്ഥന് കോവിഡ്

Last Updated :20 January 2024, 8:24 am IST

ന്യൂഡൽഹി: രാഷ്ട്രപതി ഭവനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന മുതിർന്ന പൊലീസ് ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചു. അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പൊലീസ് പദവിയിലുള്ള ഇദ്ദേഹത്തെ ഡൽഹിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതോടെ രാഷ്ട്രപതി ഭവനിലെ നിരവധി പൊലീസ് ഉദ്യോഗസ്ഥർ ക്വാറന്റൈനിൽ പ്രവേശിച്ചു. 

രാഷ്ട്രപതി ഭവന്റെ ഉള്ളിലാണ് എസിപിയുടെ ഓഫീസും പ്രവർത്തിക്കുന്നത്. അതേസമയം പ്രസിഡന്റ് സെക്രട്ടറിയേറ്റിലെ ആർക്കും ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടില്ലെന്ന് രാഷ്ട്രപതി ഭവൻ പ്രസ്താവനയിൽ അറിയിച്ചു.  

നേരത്തെ ജീവനക്കാരുടെ ബന്ധുക്കളിലൊരാൾ കോവിഡ് ബാധയെ തുടർന്ന് മരിച്ചിരുന്നു. ഇതിനു പിന്നാലെ രാഷ്ട്രപതി ഭവൻ കോംപ്ലക്‌സിലെ 115ഓളം പേരെ ക്വാറന്റൈൻ ചെയ്തിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

രാഷ്ട്രപതി ഭവനിലെ മുതിർന്ന പൊലീസ് ഉദ്യോ​ഗസ്ഥന് കോവിഡ്