വിമാനത്തിൽ വന്നിറങ്ങിയ മൊയ്തീൻ ചുമലിൽ തുണികൊണ്ട് മറച്ച നിലയിൽ പെട്ടിയുമായി വിമാനത്താവളത്തിന് പുറത്തു വരാനുള്ള ശ്രമത്തിലായിരുന്നു

Last Updated :20 January 2024, 7:55 am IST

News Now

ചെന്നൈ: തായ്‌ലന്‍ഡ‍ിൽ നിന്ന് ചെന്നൈയിലേക്ക് വിമാനത്തിൽ പുലിക്കുട്ടിയെ കടത്തിയ ചെന്നൈ സ്വദേശി അറസ്റ്റിൽ. മൊയ്തീൻ (35) ആണ് അറസ്റ്റിലായത്. തായ്‌ലന്‍ഡിൽ നിന്ന് വിമാനത്തിൽ വന്നിറങ്ങിയ മൊയ്തീൻ ചുമലിൽ തുണികൊണ്ട് മറച്ച നിലയിൽ പെട്ടിയുമായി വിമാനത്താവളത്തിന് പുറത്തു വരാനുള്ള ശ്രമത്തിലായിരുന്നു. 

പെട്ടിയിൽ നിന്ന് പ്രത്യേക ശബ്ദം കേട്ടതോടെ സംശയം തോന്നിയ കസ്റ്റംസ് അധികൃതർ പിടികൂടി ചോദ്യം ചെയ്തപ്പോൾ വിദേശയിനം പട്ടിക്കുട്ടിയാണെന്നായിരുന്നു ഇയാൾ പറഞ്ഞത്. തുറന്ന് പരിശോധിച്ചപ്പോഴാണ് പുലിക്കുട്ടിയെ കണ്ടത്.

തുടർന്ന് കസ്റ്റംസ് അധികൃതർ മൊയ്തീനെ ചോദ്യം ചെയ്തു. കേന്ദ്ര വന്യജീവി ക്രൈം കൺട്രോൾ ബ്യൂറോ അധികൃതർക്ക് മൊയ്തീനെയും പുലിക്കുട്ടിയേയും കൈമാറി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിമാനത്തിൽ പുലിക്കുട്ടിയെ കടത്തി; യുവാവ് പിടിയിൽ