ശക്തമായ മഴയില്‍ താജ്മഹലിന്റെ തൂണ്‍ പൊളിഞ്ഞു വീണു

കാറ്റിന്റെ വേഗത മണിക്കൂറില്‍ 100 കിലോമീറ്ററിന് മുകളിലായെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്

Last Updated :20 January 2024, 12:12 am IST

ആഗ്ര; ശക്തമായ മഴയില്‍ താജ്മഹലിന്റെ പ്രവേശന കവാടത്തിലെ ഒരു തൂണ്‍ തകര്‍ന്നുവീണു. താജ്മഹലിന്റെ ദക്ഷിണ ഭാഗത്തുള്ള പ്രവേശന കവാടത്തില്‍ സ്ഥിതിചെയ്തിരുന്ന തൂണാണ് രാത്രിയില്‍ നിലംപതിച്ചത്. അപകടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 

ആഗ്രയില്‍ മഴ ശക്തമായിരിക്കുകയാണ്. കാറ്റിന്റെ വേഗത മണിക്കൂറില്‍ 100 കിലോമീറ്ററിന് മുകളിലായെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മഴയില്‍ മേഖലയില്‍ നിരവധി അപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ ദിവസംവീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ് മൂന്ന് കുട്ടികള്‍ മരിച്ചിരുന്നു. നിരവധി പ്രദേശങ്ങളില്‍ കൃഷിനാശവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Story image
Story image
Story image
Story image

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

ശക്തമായ മഴയില്‍ താജ്മഹലിന്റെ തൂണ്‍ പൊളിഞ്ഞു വീണു