ശശികലയ്ക്ക് പരോള്‍ നല്‍കാനാവില്ലെന്ന് കര്‍ണാടക ജയില്‍ വകുപ്പ്

ജയിലില്‍ കഴിയുന്ന എഐഎഡിഎംകെ നേതാവ് ശശികലയ്ക്ക് പരോള്‍ നല്‍കാനികില്ലെന്ന് കര്‍ണാടക ജയില്‍ വകുപ്പ്. ആശുപത്രിയില്‍ ചികിത്സയിലുള്ള ഭര്‍ത്താവിനെ കാണാന്‍ പരോള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടായിരുന്നു അപേക്ഷ

Last Updated :19 January 2024, 11:58 pm IST

ബംഗളുരൂ:പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന എഐഎഡിഎംകെ നേതാവ്
ശശികലയ്ക്ക് പരോള്‍ നല്‍കാനികില്ലെന്ന് കര്‍ണാടക ജയില്‍ വകുപ്പ്. ആശുപത്രിയില്‍ ചികിത്സയിലുള്ള ഭര്‍ത്താവിനെ കാണാന്‍ പരോള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടായിരുന്നു അപേക്ഷ നല്‍കിയത്. ചെന്നൈയില്‍ ആശുപത്രിയില്‍ കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന ഭര്‍ത്താവ് നടരാജനെ സന്ദര്‍ശിക്കാന്‍ 15 ദിവസത്തെ പരോള്‍ വേണമെന്നായിരുന്നു അപേക്ഷ. നടരാജന് കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ വേണമെന്നായിരുന്നു ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നത്

പരോളിനായി ശശികല അപേക്ഷ നല്‍കിയതായും ചൊവ്വാഴ്ച പുറത്തിറങ്ങുമെന്നും എഐഎഡിഎംകെ ശശികല വിഭാഗം നേതാവ് ടിടിവി ദിനകരന്‍ അഭിപ്രായപ്പെട്ടിരുന്നു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

ശശികലയ്ക്ക് പരോള്‍ നല്‍കാനാവില്ലെന്ന് കര്‍ണാടക ജയില്‍ വകുപ്പ്