
ഷോപിയാനില്‍ ഏറ്റുമുട്ടല്‍; നാല് ഭീകരരെ സൈന്യം വധിച്ചു
കശ്മീരിലെ ഷോപിയാനില്‍ പുലര്‍ച്ചെയുണ്ടായ ഏറ്റുമുട്ടലില്‍ നാല് ഭീകരരെസൈന്യം വധിച്ചു. ഒരു സൈനികനും കൊല്ലപ്പെട്ടിട്ടുണ്ട്. നദിമാര്‍ഗ് ഗ്രാമത്തില്‍ ഭീകരര്‍ ഒളിച്ച് താമസിക്കുന്നുവെന്ന രഹസ്യ വിവരത്തെ
ശ്രീനഗര്‍: കശ്മീരിലെ ഷോപിയാനില്‍ പുലര്‍ച്ചെയുണ്ടായ ഏറ്റുമുട്ടലില്‍ നാല് ഭീകരരെ സൈന്യം വധിച്ചു. ഒരു സൈനികനും കൊല്ലപ്പെട്ടിട്ടുണ്ട്. നദിമാര്‍ഗ് ഗ്രാമത്തില്‍ ഭീകരര്‍ ഒളിച്ച് താമസിക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ആണ് ഏറ്റുമുട്ടലുണ്ടായത്. ഭീകരര്‍ കൂട്ടമായി ഷോപിയാനില്‍ ക്യാമ്പ് ചെയ്യുന്നുണ്ടെന്നാണ് ഇവിടെ നിന്നുള്ള വിവരമെന്ന് സൈനിക കേന്ദ്രങ്ങള്‍ പറയുന്നു.
തുടര്‍ച്ചയായ ഏറ്റുമുട്ടലുകളെ തുടര്‍ന്ന് ഷോപിയാനിലും സമീപ പ്രദേശങ്ങളിലും കൂടുതല്‍ സൈനികരെ വിന്യസിച്ചിട്ടുണ്ട്. സുരക്ഷാ പരിശോധനകള്‍ കര്‍ശനമാക്കിയതായും സൈന്യം അറിയിച്ചു. ഏറ്റുമുട്ടലുകള്‍ നടന്ന സ്ഥലം സന്ദര്‍ശിക്കുന്നതില്‍ നിന്നും പ്രദേശവാസികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. സ്‌ഫോടക വസ്തുക്കള്‍ ഭീകരര്‍ ഇത്തരം താവളങ്ങളില്‍ സൂക്ഷിക്കാന്‍ സാധ്യതയുള്ളതിനാലാണിത്.
ഞായറാഴ്ചയുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികളെ സൈന്യം വധിച്ചിരുന്നു. അല്‍- ബദര്‍ എന്ന ഭീകരസംഘടനയുടെ പ്രവര്‍ത്തകരായിരുന്നു ഇവര്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




