News Now
Delhi Protest: എസ്എഫ്ഐ -ഡിവൈഎഫ്ഐ പ്രവർത്തകർ കസ്റ്റഡിയിൽ
1.2 ലിറ്റര് ത്രീ സിലിണ്ടര് പെട്രോള് എന്ജിന്, അഞ്ചു വേരിയന്റുകള്; ടൊയോട്ട ഗ്ലാന്സ ഫെയ്സ് ലിഫ്റ്റ് വിപണിയില്, പ്രാരംഭ വില 6.99 ലക്ഷം രൂപ

പ്രവാചകനെതിരെ കമന്റ്; ശ്രീലങ്കന് സ്വദേശിയുടെ വധശിക്ഷ റദ്ദാക്കി

കറിവേപ്പില മുതൽ തക്കാളി വരെ; ബാൽക്കണിയിൽ മിനി അടുക്കളത്തോട്ടം ഒരുക്കുമ്പോൾ

ന്യൂഡല്ഹി: അന്തരിച്ച മുന് വിദേശകാര്യ മന്ത്രിയും ബിജെപി നേതാവുമായ സുഷമ സ്വരാജിന് അന്ത്യാഞ്ജലി അർപ്പിച്ച് രാജ്യം. എയിംസില്നിന്ന് പുലര്ച്ചെയോടെ ഭൗതികശരീരം ഡല്ഹിയിലെ വസതിയിലെത്തിച്ചു. ഡൽഹിയിലെ വസതിയിൽ കിടത്തിയ മൃതദേഹത്തിൽ ആദരാഞ്ജലി അർപ്പിക്കാനായി രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക രംഗത്തെ നിരവധി പേരാണ് എത്തിയത്.
രാഷ്ട്രപതി രാംനാഥ് കോവിന്ദ് സുഷമയുടെ വസതിയിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചു. ഉച്ചവരെ ഭൗതികശരീരം ഇവിടെ പൊതുദര്ശനത്തിനു വെയ്ക്കും. ഇതിന് ശേഷം ബിജെപി. ആസ്ഥാനത്തും ഭൗതികദേഹം പൊതുദര്ശനത്തിന് വെയ്ക്കും. ഉച്ചയ്ക്ക് 12 മുതല് വൈകിട്ട് മൂന്നുമണി വരെയാണ് ബിജെപി ആസ്ഥാനത്തെ പൊതുദര്ശനം. ഇതിനുശേഷം പൂര്ണ ഔദ്യോഗിക ബഹുമതികളോടെ ലോധി ശ്മശാനത്തില് സംസ്കരിക്കും.
Delhi: President Ram Nath Kovind pays last tribute to former External Affairs Minister & Bharatiya Janata Party leader #SushmaSwaraj, at her residence. pic.twitter.com/7IAj9WINol
â ANI (@ANI) August 7, 2019
സുഷമ സ്വരാജിന്റെ വിയോഗമറിഞ്ഞ് കേന്ദ്രമന്ത്രിമാരും ബി.ജെ.പി. നേതാക്കളും എയിംസ് ആശുപത്രിയിലെത്തിയിരുന്നു. കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങ്, നിര്മലാ സീതാരാമന്, എസ്. ജയശങ്കര്, രവിശങ്കര് പ്രസാദ്, ഹര്ഷവര്ധന്, പ്രകാശ് ജാവേദ്ക്കര്, സ്മൃതി ഇറാനി തുടങ്ങിയവരും ആശുപത്രിയിലെത്തി ആദരാഞ്ജലി അര്പ്പിച്ചു.
Delhi: Lok Sabha Speaker Om Birla pays last respect to former External Affairs Minister & BJP leader #SushmaSwaraj, at her residence. She passed away last night due to cardiac arrest. pic.twitter.com/DTRJEBM4mC
â ANI (@ANI) August 7, 2019
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



