സ്വവര്‍ഗാനുരാഗത്തിനിടെ 27 കാരന്‍ വിവാഹം കഴിച്ചതോടെയുണ്ടായ വഴക്കാണ് കൊലപാതകത്തിന് കാരണം 

Last Updated :20 January 2024, 8:19 am IST

News Now

മുംബൈ: 56കാരന്റെ മൃതദേഹം കണ്ടെത്തിയതിന് മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയെ അറസ്റ്റ് ചെയ്ത് പൊലീസ്. സംഭവുമായി ബന്ധപ്പെട്ട് 27കാരനെയാണ് പൊലീസ് പിടികൂടിയത്. ഇവര്‍ തമ്മിലുള്ള സ്വവര്‍ഗാനുരാഗമാണ് കൊലപാതകത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു. മുംബൈയിലെ ദോംബിവാലി ജില്ലയിലാണ് സംഭവം.

മുംബൈ കോടതിയിലെ ജീവനക്കാരനായ ഉമേഷ് പാട്ടീല്‍ വിരമിച്ചതിന് ശേഷം ഒരു സ്വകാര്യ കമ്പനിയിലാണ് ജോലി ചെയ്യുന്നത്. ഇയാളെ രണ്ടുദിവസമായി കാണാനില്ലായിരുന്നു. വ്യാഴാഴ്ച രാവിലെ ദോംബവാലിയിലെ റയില്‍വെ ട്രാക്കിന് സമീപം ഒരു ബാഗില്‍ ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് സുഹൃത്തായ പ്രഫുല്‍ പവാറാണ് കൊല നടത്തിയതെന്ന് പൊലീസ് പറയുന്നു

ഉമേഷ് പട്ടീലും പ്രഫുല്‍ പവാറും ട്രയിന്‍ യാത്രയ്ക്കിടെയാണ് സുഹൃത്തുക്കളായത്. പട്ടീല്‍ അവിവാഹിതനാണ്. ഇരുവരും തമ്മിലുള്ള സൗഹൃദം ശക്തമായതോടെ പട്ടീലിന്റെ വീട്ടില്‍വച്ച് രതിയിലേര്‍പ്പെട്ടു. ഇത് തുടരുകയും ചെയ്്തു. ഇതിനിടെ പവാര്‍ വിവാഹിതനായി. ഇതോടെ ഇയാള്‍ പട്ടിലിനെ ഒഴിവാക്കുകയും ചെയ്തു. ഫെബ്രുവരി നാലിന് പട്ടീല്‍ പവാറിന്റെ വീട്ടിലെത്തി. ആ സമയത്ത് പവാറിന്റെ ഭാര്യ വീട്ടിലുണ്ടായിരുന്നില്ല. ഇരുവരും തമ്മില്‍ വഴക്കിട്ടു. വഴക്ക് കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നു. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ബാഗിലാക്കി റെയില്‍വെ ട്രാക്കില്‍ ഉപേക്ഷിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സ്വവര്‍ഗാനുരാഗിയെ കൊലപ്പെടുത്തി; 27 കാരന്‍ അറസ്റ്റില്‍