ഹിമാചല്‍ പ്രദേശില്‍ ജയ്‌റാം താക്കൂര്‍ മന്ത്രിസഭ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും

Last Updated :20 January 2024, 12:00 am IST

News Now

ഷിംല: ഹിമാചല്‍ പ്രദേശില്‍ ജയ്‌റാം താക്കൂര്‍ മന്ത്രിസഭ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഷിംലയിലെ റിഡ്ജ് ഗ്രൗണ്ടിലാണ് സത്യപ്രതിജ്ഞ ചടങ്ങ്. ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ബിജെപി അധ്യക്ഷന്‍ അമിത് ഷാ വിവിധ സംസ്ഥാന നേതാക്കള്‍ എന്നിവര്‍ പങ്കെടുക്കും. 

കഴിഞ്ഞ ദിവസമാണ് താക്കൂറിനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്. മാന്‍ഡിയില്‍ നിന്നുളള ഒരു എംഎല്‍എ  ആദ്യമായാണ് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാകുന്നത്. ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിന് ഒടുവിലായിരുന്നു താക്കൂറിനെ ബിജെപിയുടെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തത്. അതേസമയം മന്ത്രിസഭാംഗങ്ങളുടെ കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. 
അഞ്ച് തവണ എംഎല്‍എയായ താക്കൂര്‍ 2007-12 കാലയളവില്‍ സംസ്ഥാന മന്ത്രിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അഞ്ചുവര്‍ഷത്തെ കോണ്‍ഗ്രസ് ഭരണം അവസാനിപ്പിച്ചാണ് ബിജെപി ഇത്തവണ ഹിമാചലില്‍ അധികാരത്തിലെത്തിയിരിക്കുന്നത്. 


ഡിസംബര്‍ 18 ന് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ ആകെയുള്ള 68 സീറ്റുകളില്‍ 44 സീറ്റുകള്‍ സ്വന്തമാക്കിയാണ് ബിജെപി അധികാരത്തിലെത്തിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഹിമാചലില്‍ ജയ്‌റാം താക്കൂര്‍ മന്ത്രിസഭ ഇന്ന് അധികാരമേല്‍ക്കും