കോൺ​ഗ്രസ് എംപിയുടെ വീട്ടിൽ നിന്നു പിടിച്ചെടുത്തത് 353 കോടി! എണ്ണി തീർത്തത് അഞ്ച് ദിവസം കൊണ്ട് (വീഡിയോ)

എംപിയുടെ വീട്ടിലെ അലമാരകളിൽ അടുക്കിവച്ച നിലയിലാണ് നോട്ടുകെട്ടുകൾ കണ്ടെത്തിയത്

ധീരജ് സാഹു
Last Updated :22 January 2024, 7:50 pm IST

ഭുവനേശ്വർ: കോൺ​ഗ്രസ് രാജ്യസഭാ എംപി ധീരജ് സാഹുവിന്റെ വീട്ടിൽ നിന്നു പിടിച്ചെടുത്തത് 353 കോടി രൂപ. ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിലാണ് ഇത്രയും തുക പിടിച്ചെടുത്തത്. ഒറ്റ റെയ്ഡിൽ രാജ്യത്ത് പിടിച്ചെടുക്കുന്ന ഏറ്റവും വലിയ തുകയാണിത്. 

എംപിയുടെ വീട്ടിലെ അലമാരകളിൽ അടുക്കിവച്ച നിലയിലാണ് നോട്ടുകെട്ടുകൾ കണ്ടെത്തിയത്. പിന്നാലെയാണ് റെയ‍്ഡ് തുടങ്ങിയത്. ബുധനാഴ്ച മുതലാണ് നോട്ടെണ്ണൽ ആരംഭിച്ചത്. അഞ്ച് ദിവസത്തിനൊടുവിലാണ് മുഴുവൻ പണവും എണ്ണി തീർത്തത്. പണം 200 ബാ​ഗുകളിലേക്ക് മാറ്റി. 

എംപിയുടെ ഒഡിഷയിലും ഝാർഖണ്ഡിലുമായുള്ള 20ഓളം സ്ഥാപനങ്ങളിലും റെയ്ഡ് നടത്തിയിരുന്നു. ബൗദ് ഡിസ്റ്റിലറീസ് പ്രൈവറ്റ് ലിമിറ്റഡുമായും രാജ്യത്തെ മുന്‍നിര മദ്യ നിർമാണ കമ്പനിയായ ബള്‍ഡിയോയുമായും ബന്ധമുള്ള സ്ഥാപനങ്ങളിലായിരുന്നു റെയ്ഡ്. സാഹുവിന് പങ്കാളിത്തമുള്ളവയാണ് ഈ സ്ഥാപനങ്ങളെന്ന് ആദായ നികുതി വൃത്തങ്ങള്‍ വ്യക്തമാക്കി.

നൂറിലേറെ ഉദ്യോഗസ്ഥരാണ് റെയ്ഡില്‍ പങ്കെടുത്തത്. ഒഡീഷയിലെ ബൗദ് ഡിസ്റ്റിലറി പ്രൈവറ്റ് ലിമിറ്റഡുമായി ബന്ധപ്പെട്ടാണ് കൂടുതല്‍ പണവും കണ്ടെടുത്തിരിക്കുന്നത്. നോട്ടുകള്‍ എണ്ണിത്തീര്‍ക്കാന്‍ ആദായ നികുതി വകുപ്പ് 40 യന്ത്രങ്ങളാണ് എത്തിച്ചത്.

സംഭവത്തിനു പിന്നാലെ എംപി ഒളിവിൽ പോയതായാണ് വിവരം. ഇയാൾക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. വിഷയം ബിജെപിയും കോൺ​ഗ്രസും തമ്മിലുള്ള രാഷ്ട്രീയ യുദ്ധമായും മാറിയിട്ടുണ്ട്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

₹353 recovered from premises linked to Congress MP as counting ends, Sahu's old tweet is viral