ഏറെ എതിര്‍പ്പുകള്‍ നിലനില്‍ക്കുന്നതിനിടയ്ക്ക് അതിരപ്പിള്ളി പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

Last Updated :19 January 2024, 11:57 pm IST

News Now

തിരുവനന്തപുരം: അതിരപ്പിള്ളി പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സമവായത്തിലൂടെ മാത്രമേ പദ്ധതി നടപ്പാക്കൂവെന്നും മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു. വെള്ളച്ചാട്ടത്തിന്റെ ഭംഗി നഷ്ടപ്പെടാത്ത വിധത്തിലാകും പദ്ധതി നടപ്പാക്കുക. വെള്ളച്ചാട്ടത്തിന്റെ ഒരു തുള്ളി പോലും നഷ്ടപ്പെടാതെയേ പദ്ധതി നടപ്പാക്കൂ എന്നും മുഖ്യമന്ത്രി പറഞ്ഞു. 

അതിരപ്പിള്ളി പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് കോണ്‍ഗ്രസും സിപിഐയും നിലപാട് വ്യക്തമാക്കിയതിന് പിന്നാലെയാണ് മുഖ്യമന്ത്രി നിയമസഭയില്‍ പദ്ധതി സംബന്ധിച്ച പ്രസ്താവന നടത്തിയത്. എല്‍ഡിഎഫിന്റെ പ്രകടനപത്രികയില്‍ ഇല്ലാത്ത പദ്ധതിയാണിതെന്നും മുന്നണി ചര്‍ച്ച ചെയ്ത് തീരുമാനമെടുത്താലേ അതിരപ്പിള്ളി പദ്ധതി നടപ്പിലാക്കാനാകുവെന്നും സിപിഐ നിലപാടെടുത്തിരുന്നു.

 പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി അധ്യക്ഷന്‍ എംഎംഹസ്സനും അതിരപ്പിള്ളി പദ്ധതിയ്‌ക്കെതിരെ ശക്തമായി രംഗത്തു വന്നിരുന്നു. എന്നാല്‍ സമവായത്തിലൂടെ പദ്ധതി നടപ്പാക്കണമെന്ന നിലപാടിലാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
 

അതിരപ്പിള്ളി പദ്ധതി നടപ്പാക്കും: മുഖ്യമന്ത്രി