നവജാതശിശുവിനെയും കൊണ്ട് ആശുപത്രിയിലേക്ക് പോകുന്ന ആംബുലന്‍സിന് വഴിമാറിക്കൊടുക്കാതെ കാര്‍ യാത്രക്കാരന്റെ ക്രൂരനടപടി.

Last Updated :19 January 2024, 11:58 pm IST

News Now

കൊച്ചി: നവജാതശിശുവിനെയും കൊണ്ട് ആശുപത്രിയിലേക്ക് പോകുന്ന ആംബുലന്‍സിന് വഴിമാറിക്കൊടുക്കാതെ കാര്‍ യാത്രക്കാരന്റെ ക്രൂരനടപടി. പെരുമ്പാവൂരിന്‍ നിന്ന് കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയ ആംബുലന്‍സിന് മുന്നിലാണ് കാര്‍ തടസമായത്.

ഇതുമൂലം ഹോസ്പിറ്റലിലെത്താന്‍ പതിനഞ്ച് മിനിറ്റോളം വൈകിയെന്ന് ആംബുലന്‍സ് ഡ്രൈവര്‍ മധു വ്യക്തമാക്കി. പലസ്ഥലങ്ങളില്‍ വെച്ചും സൈഡ് തരാന്‍ അവസരമുണ്ടായിട്ടും കാര്‍ ഡ്രൈവര്‍ വണ്ടി ഒതുക്കിക്കൊടുക്കാതെ ആംബുലന്‍സിന് മുന്നില്‍ കിടന്ന് തിരിയുന്നതായി മധു മധു വ്യക്തമാക്കി.

പെരുമ്പാവൂര്‍ നിന്ന് വരുന്ന വഴി ആലുവ ജിടിഎന്‍ ജങ്ഷനില്‍ വച്ചാണ് എസ്‌യുവി കാര്‍ ആംബുലന്‍സിന് മുന്നില്‍ കയറിയത്. പിന്നീട് ഹസാര്‍ഡ് ലൈറ്റ് മിന്നിച്ച് വാഹനം ആംബുലന്‍സിന് മുന്നില്‍ തന്നെ തുടരുകയായിരുന്നു. ആംബുലന്‍സിന് കടന്നുപോകാനുള്ള സൗകര്യം പലയിടങ്ങളിലും ലഭിച്ചെങ്കിലും കാര്‍ ഡ്രൈവര്‍ ഒതുക്കിത്തന്നില്ലെന്നും മധു വ്യക്തമാക്കി. 

കെ.എല്‍.17എല്‍, 202 എന്ന നമ്പറിലുള്ള വാഹനമാണ് മധുവിന്റെ ആംബുലന്‍സ് തടസപ്പെടുത്തിയത്. സംഭവത്തില്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആംബുലന്‍സിന് വഴികൊടുക്കാതെ റോഡില്‍ ക്രൂരത