കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു

Last Updated :20 January 2024, 8:04 am IST

News Now

തൃശൂര്‍; ആമയെ കൊന്ന് കറിവെച്ചുതിന്ന തൃശൂര്‍ സ്വദേശി അറസ്റ്റില്‍. എളനാട് ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയിലുള്ള ആമയെ കറിവെച്ചതിനാണാ വെണ്ണൂര്‍ വടക്കേത്തറ കോളനിയില്‍ കുന്നത്ത് വീട്ടില്‍ ഉണ്ണികൃഷ്ണനെ (33) വനം വകുപ്പ് പിടികൂടിയത്. വന്യജീവി സംരക്ഷണ നിയമപ്രകാരം വംശനാശഭീഷണി നേരിടുന്ന ജീവികളുടെ സംരക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഡെപ്യൂട്ടി ഫോറസ്റ്റ് ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡി. രഞ്ജിത് രാജിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആമയെ കൊന്ന് കറിവെച്ചുതിന്നു; തൃശൂരില്‍ യുവാവ് അറസ്റ്റില്‍