ആലപ്പുഴയില്‍ അരൂർ എംഎൽഎ ആരിഫ് ഇടുതുമുന്നണി സ്ഥാനാര്‍ഥിയാകും -  ഒരു പതിറ്റാണ്ടുമുമ്പ് കൈവിട്ടുപോയ മണ്ഡ‍ലത്തില്‍ ചെങ്കൊടി കുത്താനുള്ള നിലമൊരുക്കുകയാണ് ഇടതുമുന്നണി

Last Updated :20 January 2024, 7:56 am IST

News Now

തിരുവനന്തപുരം: ആലപ്പുഴ ലോക്സഭാ മണ്ഡലം പിടിക്കാൻ തുറുപ്പുചീട്ടുമായി സിപിഎം. ആലപ്പുഴയില്‍ അരൂർ എംഎൽഎ ആരിഫ് ഇടുതുമുന്നണി സ്ഥാനാര്‍ഥിയാകും. ഇതോടെ ആലപ്പുഴയിൽ പോരാട്ടം തീപ്പാറുമെന്നുറപ്പായി.

കെസി വേണുഗോപാല്‍ എംപി മല്‍സരിക്കുമോ കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. ഒരു പതിറ്റാണ്ടുമുമ്പ് കൈവിട്ടുപോയ മണ്ഡ‍ലത്തില്‍ ചെങ്കൊടി കുത്താനുള്ള നിലമൊരുക്കുകയാണ് ഇടതുമുന്നണി. ശബരിമല വിഷയവും സജീവമായി ചര്‍ച്ചയാകുന്ന പാര്‍ലമെന്റ് മണ്ഡലങ്ങളിലൊന്നാണ് ആലപ്പുഴ എന്നതിനാല്‍ എന്‍ഡിഎയും പ്രതീക്ഷ വെച്ചുപുലർത്തുന്നു.

പാര്‍ട്ടി ഉത്തരവാദിത്തങ്ങള്‍ ഏറെയുള്ളതിനാലാണ് കെസി വേണുഗോപാല്‍ ഇത്തവണ മല്‍സരിക്കുമോ എന്ന കാര്യത്തില്‍ തീരുമാനം വൈകുന്നത്. കെ.സി തന്നെയാണെങ്കില്‍ ഹാട്രിക് വിജയം ഉറപ്പാണെന്നാണ് കോണ്‍ഗ്രസ് പ്രവർത്തകർ പറയുന്നു.  മുസ്ലീം വോട്ടുകൾ ഏറെയുള്ള മണ്ഡലത്തിൽ ആരിഫിന്റെ സ്ഥാനാർത്ഥിത്വം ​ഗുണം ചെയ്യുമെന്നാണ് സിപിഎമ്മിന്റെ കണക്ക്കൂട്ടൽ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആലപ്പുഴയിൽ എഎം ആരീഫ്; മണ്ഡലം തിരിച്ചുപിടിക്കാൻ സിപിഎം