
എം പി വീരേന്ദ്രകുമാര്‍ രാജ്യസഭാംഗത്വം രാജിവെച്ചു
പാര്‍ലമെന്റിലെത്തി വീരേന്ദ്രകുമാര്‍ രാജിക്കത്ത് രാജ്യസഭാധ്യക്ഷന് വെങ്കയ്യ നായിഡുവിന് കൈമാറി

ന്യൂഡല്‍ഹി : ജെഡിയു നേതാവ് എംപി വീരേന്ദ്രകുമാര്‍ രാജ്യസഭാംഗത്വം രാജിവെച്ചു. പാര്‍ലമെന്റിലെത്തി വീരേന്ദ്രകുമാര്‍ രാജിക്കത്ത് രാജ്യസഭാധ്യക്ഷന് വെങ്കയ്യ നായിഡുവിന് കൈമാറി. നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജനതാദള്‍ യുണൈറ്റഡ്, ബിജെപിയുമായി സഖ്യത്തിലേര്‍പ്പെട്ടതിനെ തുടര്‍ന്നാണ് വീരേന്ദ്രകുമാറിന്റെ രാജിക്ക് കളമൊരുങ്ങിയത്. എംപി സ്ഥാനം രാജിവെക്കുമെന്ന് വീരേന്ദ്രകുമാര്‍ വ്യക്തമാക്കിയിരുന്നു.
ബിജെപിക്കൊപ്പം ചേരില്ലെന്ന് കേരളത്തിലെ വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള ജെഡിയു നിലപാടെടുത്തിരുന്നു. ജെഡിയുവിലെ ശരദ് യാദവിന്റെ നേതൃത്വത്തിലുള്ള വിമതവിഭാഗവുമായി വീരേന്ദ്രകുമാര്‍ സഹകരിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ശരദ് യാദവിനെ അയോഗ്യനാക്കാന്‍ നിതീഷ് കുമാര്‍ വിഭാഗം തീരുമാനിച്ചു. എന്നാല്‍ വീരേന്ദ്രകുമാറിന് നിതീഷ് കുമാര്‍ കൂടുതല്‍ സമയം അനുവദിക്കുകയായിരുന്നു.
യുഡിഎഫ് നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന ജെഡിയു ഇടതുമുന്നണിയില്‍ തിരിച്ചെത്താന്‍ ചര്‍ച്ച നടക്കുകയാമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം മുന്‍മന്ത്രി കെപി മോഹനന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം യുഡിഎഫ് വിടുന്നതിനെ എതിര്‍ക്കുന്നതാണ് ജെഡിയുവിന്റെ മുന്നണി മാറ്റത്തില്‍ തീരുമാനം വൈകുന്നതിന് കാരണം. ജെഡിയുവിനെ സിപിഎമ്മും ഇടതുമുന്നണിയും ഇതിനകം സ്വാഗതം ചെയ്തിട്ടുണ്ട്.
വീരേന്ദ്രകുമാര്‍ രാജ്യസഭാംഗത്വം രാജിവെക്കുമെന്ന് പാര്‍ട്ടിയില്‍ വ്യക്തമാക്കിയിട്ടുള്ളതാണെന്ന് ജെഡിയു നേതാവ് വര്‍ഗ്ഗീസ് ജോര്‍ജ്ജ് പറഞ്ഞു. എന്നാല്‍ ഇടതുമുന്നണിയില്‍ ചേരുന്നത് സംബന്ധിച്ച് ചര്‍ച്ചകളൊന്നും നടക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Related News


'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്
