2017ലെ കേരള സാഹിത്യ അക്കാദമി എന്‍ഡോവ്‌മെന്റ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു - കനകശ്രീ പുരസ്‌കാരത്തിന് എസ് കലേഷിന്റെ ശബ്ദമഹാസമുദ്രത്തിന്‌ 

Last Updated :20 January 2024, 7:54 am IST

News Now

തൃശൂര്‍: 2017ലെ കേരള സാഹിത്യ അക്കാദമി എന്‍ഡോവ്‌മെന്റ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. കനകശ്രീ പുരസ്‌കാരത്തിന് എസ് കലേഷിന്റെ ശബ്ദമഹാസമുദ്രം എന്ന കവിതാ സമാഹാരം അര്‍ഹമായി. പി പവിത്രന്റെ മാതൃഭാഷയ്ക്കുവേണ്ടിയുള്ള സമരം എന്ന പുസ്തകത്തിനാണ് ഐസി ചാക്കോ പുരസ്‌കാരം.

ഉപന്യാസത്തിന് സിബി കുമാര്‍ അവാര്‍ഡ് മുരളി തുമ്മാരുകുടി, ചെറുകഥയ്ക്കുള്ള ഗീതാ ഹിരണ്യന്‍ പുരസ്‌കാരം അബിന്‍ ജോസഫിന്റെ കല്യാശ്ശേരി തീസിസ,് വൈദിക സാഹിത്യത്തിനുള്ള കെആര്‍ നമ്പൂതിരി പുരസ്‌കാരം പികെ ശ്രീധരന്റെ അദൈ്വതശിഖരം, വൈജ്ഞാനിക സാഹിത്യത്തിനുള്ള ജി എന്‍ പിള്ള അവാര്‍ഡ് ഡോ. പി സോമന്റെ മാര്‍ക്‌സിസം ലൈംഗികത സ്ത്രീപക്ഷം, തുഞ്ചന്‍സ്മാരക പ്രബന്ധമത്സരത്തിനുള്ള പുരസ്‌കാരം ശീതള്‍ രാജഗോപാല്‍ എന്നിങ്ങനെയാണ് അവാര്‍ഡുകള്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് കലേഷിന്റെ ശബ്ദമഹാസമുദ്രത്തിന് കനകശ്രി പുരസ്‌കാരം