സ്റ്റാര്‍ വിഷന്‍ ചാനലില്‍ വാര്‍ത്താ അവതാരകയായിരുന്നു സൂര്യ

Last Updated :20 January 2024, 12:13 am IST

News Now

കോട്ടയം; കോട്ടയത്ത് സ്‌കൂട്ടറില്‍ വാനിടിച്ച് മാധ്യമ പ്രവര്‍ത്തക മരിച്ചു. കിടങ്ങൂര്‍ കുളങ്ങരമുറിയില്‍ പരേതനായ വാസുദേവന്റെ മകള്‍ സൂര്യ വാസനാണ് (29) മരിച്ചത്. ബന്ധുവിനൊപ്പം സ്‌കൂട്ടറില്‍ പോകുന്നതിനിടെ വാന്‍ പിന്നില്‍ വന്ന് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തെറിച്ചു വീണ സൂര്യയെ നാട്ടുകാര്‍ ഉടന്‍ കോട്ടയം മെഡിക്കല്‍ കോളെജില്‍ കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. സ്റ്റാര്‍ വിഷന്‍ ചാനലില്‍ വാര്‍ത്താ അവതാരകയായിരുന്നു സൂര്യ.

ഇന്നലെ രാത്രി ഏഴിന് അയര്‍ക്കുന്നം തിരുവ!ഞ്ചൂര്‍ റോഡില്‍ ചപ്പാത്ത് നിഷ്‌കളങ്ക ജംക്ഷനിലായിരുന്നു അപകടം. ഇടിച്ച വാന്‍ നിര്‍ത്താതെ പോയി. നീറിക്കാട്ടുള്ള ബന്ധുവീട്ടില്‍ പോയ ശേഷം ബന്ധുവിനൊപ്പം വീട്ടിലേക്കു പോകുകയായിരുന്നു. കൂടെയുണ്ടായിരുന്ന ബന്ധുവിന് നിസ്സാര പരുക്കേറ്റു. സൂര്യയുടെ പിതാവ് സിപിഎം അയര്‍ക്കുന്നം ഏരിയാ കമ്മിറ്റി അംഗമായിരുന്ന വാസുദേവന്‍ അഞ്ചു മാസം മുന്‍പാണു മരിച്ചത്. അമ്മ: സുശീല. സഹോദരി: സൗമ്യ.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോട്ടയത്ത് വാഹനാപകടത്തില്‍ മാധ്യമപ്രവര്‍ത്തക മരിച്ചു