കോട്ടയത്ത് സ്ഥിതി രൂക്ഷം; 118ൽ 113ഉം സമ്പർക്കത്തിലൂടെ; ആശങ്ക

Last Updated :20 January 2024, 8:27 am IST

News Now

കോട്ടയം: മൂന്ന് ആരോ​ഗ്യ പ്രവർത്തകരടക്കം കോട്ടയം ജില്ലയിൽ ഇന്ന് പുതിയതായി 118 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 113 പേർക്കും സമ്പർക്കം വഴിയാണ് രോ​ഗം ബാധിച്ചത് എന്നത് ആശങ്ക ഉയർത്തുന്നുണ്ട്. മൂന്ന് ആരോ​ഗ്യ പ്രവർത്തകരെ കൂടാതെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിയ രണ്ട് പേർക്കും ഇന്ന് രോ​ഗബാധയുണ്ട്. 

18 പേർ രോഗമുക്തരായി. ജില്ലയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ നിന്നുള്ള ഓരോ രോഗികൾ വീതവും കോവിഡ് മുക്തരായി ആശുപത്രി വിട്ടു. നിലവിൽ കോട്ടയം ജില്ലക്കാരായ 557 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ജില്ലയിൽ 1045 പേർക്ക് രോഗം ബാധിച്ചു. 487 പേർ രോഗ മുക്തരായി.

സംസ്ഥാനത്ത് ഇന്ന് 1167 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. നാലു പേർ മരിച്ചു. സമ്പർക്കത്തിലൂടെ 888 പേരാണ് രോഗബാധിതരായത്.

രോഗികളിൽ 55 പേരുടെ ഉറവിടം അറിയില്ല. മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിയ 96 പേർക്കും, വിദേശ രാജ്യങ്ങളിൽ നിന്നെത്തിയ 122 പേർക്കുമാണ് രോ​ഗബാധ. 33 ആരോഗ്യ പ്രവർത്തകർക്കും കോവിഡ് സ്ഥീരികരിച്ചു. 

തിരുവനന്തപുരം, കോട്ടയം മലപ്പുറം, തൃശൂർ ജില്ലകളിൽ ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 100ന് മുകളിലാണ്. എറണാകുളം സ്വദേശി അബൂബക്കർ(72) , കാസർകോട് സ്വദേശി അബ്ദു റഹ്മാൻ(70), ആലപ്പുഴയിലെ സൈന്നുദ്ദീൻ(67), തിരുവനന്തപുരത്ത് സെൽവമണി(65) എന്നിവരാണ് മരിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോട്ടയത്ത് സ്ഥിതി രൂക്ഷം; 118ൽ 113ഉം സമ്പർക്കത്തിലൂടെ; ആശങ്ക