സംസ്ഥാനത്ത് ഞായാറാഴ്ച വരെ സൂര്യാഘാത സാധ്യത കൂടുതലെന്ന് ദുരന്തനിവാരണ അതോറിറ്റി - 2 മുതല്‍ നാല് ഡിഗ്രി വരെ താപനില ഉയരാന്‍ സാധ്യതയെന്നും മുന്നറിയിപ്പ്

Last Updated :20 January 2024, 7:58 am IST

News Now

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായാറാഴ്ച വരെ സൂര്യാഘാത സാധ്യത കൂടുതലെന്ന് ദുരന്തനിവാരണ അതോറിറ്റി. 2 മുതല്‍ നാല് ഡിഗ്രി വരെ താപനില ഉയരാന്‍ സാധ്യതയെന്നും മുന്നറിയിപ്പ്.വേനല്‍ മഴയില്‍ കുറവുണ്ടായ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ചൂട് വരും ദിവസങ്ങളിലും ഇതെരീതീയില്‍ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.

തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ ഉയര്‍ന്ന താപനില ശരാശരിയില്‍ നിന്നും 2 മുതല്‍ 4 ഡിഗ്രി വരെ ഉയരുവാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഞായറാഴ്ച വരെ കൊടുംചൂട്; അതീവ ജാഗ്രത മുന്നറിയിപ്പ്