മന്ത്രി തോമസ് ചാണ്ടിയില്ലാതെ എന്‍സിപിയുടെ നേതൃയോഗം കൊച്ചിയില്‍ ആരംഭിച്ചു. തോമസ് ചാണ്ടി മന്ത്രിയായി തുടരുന്നത് നാണക്കേടാണെന്നാണ് യോഗത്തില്‍ ഭൂരിഭാഗം

Last Updated :19 January 2024, 11:59 pm IST

News Now

കൊച്ചി: മന്ത്രി തോമസ് ചാണ്ടിയില്ലാതെ എന്‍സിപിയുടെ നേതൃയോഗം കൊച്ചിയില്‍ ആരംഭിച്ചു. തോമസ് ചാണ്ടി മന്ത്രിയായി തുടരുന്നത് പാര്‍ട്ടിക്ക് നാണക്കേടാണെന്ന് യോഗത്തില്‍ ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടു. നേരത്തെ സ്വീകരിച്ചതില്‍ നിന്നും വ്യത്യസ്തമായ നിലപാടാണ് പലരും യോഗത്തില്‍ മുന്നോട്ട് വെച്ചത്. മുന്നണി മര്യാദകള്‍ പാലിക്കണമെന്നും  യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. അതിനിടെ സംസ്ഥാന നേതൃത്വം കേന്ദ്രനേതൃത്വത്തോട് രാജിക്കായി  അനുമതി ചോദിച്ചതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. 

കേന്ദ്രനേതൃത്വം തോമസ് ചാണ്ടിക്ക് അനുകുലമായ സമീപനമാണ് സ്വീകരിക്കുന്നതെന്നാണ് സൂചന. പാര്‍ട്ടിക്ക് മന്ത്രിസ്ഥാനം നഷ്ടമാകുമെന്ന ആശങ്കയാണ് കേന്ദ്രനേതൃത്വത്തിന്റെ നിലപാടിന് കാരണമെന്നും ചില നേതാക്കള്‍ പറയുന്നു. മന്ത്രിയുടെ രാജിക്കാര്യത്തില്‍  പാര്‍ട്ടി പ്രതിരോധത്തിലല്ലെന്നും ഇന്നത്തെ പാര്‍ട്ടി നേതൃയോഗത്തില്‍ അന്തിമ തീരുമാനം ഉണ്ടാകുമെന്നും പീതാംബരന്‍ മാസ്റ്റര്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.ഹൈക്കോടതിയില്‍ നിന്നും രൂക്ഷമായ വിമര്‍ശനമുണ്ടായ സാഹചര്യത്തില്‍ ടിപി പിതാംബരന്‍ മാസ്റ്ററുമായി കേന്ദ്രനേതൃത്വം സംസാരിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തോമസ്  ചാണ്ടിയില്ലാതെ എന്‍സിപി യോഗം തുടങ്ങി