നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടനും എംഎല്‍എയുമായ മുകേഷിന്റെ മൊഴിയെടുത്തു.

Last Updated :19 January 2024, 11:57 pm IST

News Now

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടനും എംഎല്‍എയുമായ മുകേഷിന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. കേസിലെ മുഖ്യപ്രതി സുനില്‍ കുമാര്‍ എന്ന പള്‍സര്‍ സുനിയെ അറിയാമെന്ന് മുകേഷ് മൊഴി നല്‍കിയിട്ടുണ്ട്. നേരത്തെ സുനി മുകേഷിന്റെ ഡ്രൈവറായി ജോലി ചെയ്ത പശ്ചാത്തലത്തിലാണ് മൊഴിയെടുത്തത്.

സുനി ഒരു വര്‍ഷം തന്റെ ഡ്രൈവറായിരുന്നു. ഇയാള്‍ക്ക് തന്റെ വീട്ടുകാരെയും പരിചയമുണ്ടെന്ന് മുകേഷ് വ്യക്തമാക്കി. സുനിയുമായുള്ള ബന്ധത്തെക്കുറിച്ചാണ് അന്വേഷണ സംഘം പ്രധാനമായും ചോദിച്ചതെന്ന് മുകേഷ് മാധ്യമങ്ങളോടു പറഞ്ഞു. നടി ആക്രമിക്കപ്പെട്ട വിവരം അറിഞ്ഞത് മാധ്യമങ്ങളില്‍നിന്നാണെന്ന് മുകേഷ് അന്വേഷണ സംഘത്തെ അറിയിച്ചു.

എംഎല്‍എ ഹോസ്റ്റലില്‍ എത്തിയാണ് അന്വഷണ സംഘം മുകേഷിന്റെ മൊഴി രേഖപ്പെടുത്തിയത്. പ്രത്യേക ചോദ്യാവലിയുമായിട്ടാണ് സംഘം മൊഴിയെടുക്കാനെത്തിയത്.

മുകേഷിന്റെ കുടുംബാംഗങ്ങള്‍ക്കൊപ്പം സുനി നില്‍ക്കുന്ന ചിത്രങ്ങള്‍ നേരത്തെ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
 

Latest Kerala News in Malayalam, Breaking Kerala News – SM