പെരുമ്പാവൂരിൽ നാല് വയസുകാരിയെ പീഡിപ്പിച്ച  70കാരൻ അറസ്റ്റിൽ

Last Updated :20 January 2024, 8:17 am IST

News Now

കൊച്ചി: പെരുമ്പാവൂരിൽ നാല് വയസുകാരിയെ പീഡിപ്പിച്ച  70കാരൻ അറസ്റ്റിൽ. തമിഴ്നാട് തഞ്ചാവൂര്‍ സ്വദേശിയും പ്ലൈവുഡ് കമ്പനിയിലെ ജീവനക്കാരനുമായ പഴനിയാണ് പൊലീസ് പിടിയിലായത്. ഇന്നലെ വൈകീട്ട് പെണ്‍കുട്ടി വീട്ടില്‍ തനിച്ചായിരുന്ന സമയത്തായിരുന്നു പീഡനം. വീടിന് സമീപത്തു നിന്ന് ഇന്ന് ഉച്ചയോടെയാണ് പഴനിയെ പൊലീസ് അറസ്റ്റ് ചെയ്തത്. 

തമിഴ്നാട് സ്വദേശിയായ പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്. മാതാപിതാക്കള്‍ പുറത്തുപോയ സമയത്ത് പെണ്‍കുട്ടിയുടെ വീട്ടില്‍ പഴനി എത്തി. തുടര്‍ന്ന്, സൈക്കിളില്‍ കയറ്റി പെരുമ്പാവൂരിന് സമീപം മുടിക്കലിലുള്ള ഇയാളുടെ വീട്ടിലേക്ക് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോവുകയും പീഡിപ്പിക്കുകയുമായിരുന്നു. ഇക്കാര്യങ്ങളൊന്നും പുറത്തു പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

മാതാപിതാക്കള്‍ തിരിച്ചെത്തിയപ്പോള്‍ കരഞ്ഞുകൊണ്ടിരിക്കുന്ന കുട്ടിയെയാണ് കണ്ടത്. കൂടുതല്‍ ചോദിച്ചപ്പോഴാണ് പീഡനത്തിന് ഇരയായ കാര്യം പറയുന്നത്. തുടര്‍ന്ന് പെരുമ്പാവൂര്‍ പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പഴനിയെ അറസ്റ്റ് ചെയ്തത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നാല് വയസുകാരിയെ പീഡിപ്പിച്ചു; 70കാരൻ അറസ്റ്റിൽ