എസ്.ഡി.പി.ഐ സംസ്ഥാന വ്യാപകമായി നാളെ നടത്താനിരുന്ന ഹര്‍ത്താല്‍ പിന്‍വലിച്ചു

Last Updated :20 January 2024, 12:15 am IST

News Now

കൊച്ചി: എസ്.ഡി.പി.ഐ സംസ്ഥാന വ്യാപകമായി നാളെ നടത്താനിരുന്ന ഹര്‍ത്താല്‍ പിന്‍വലിച്ചു. സംസ്ഥാന പ്രസിഡന്റടക്കം ആറ് നേതാക്കളെ കസ്റ്റഡിയിലെടുത്തതില്‍ പ്രതിഷേധിച്ചായിരുന്നു ഹര്‍ത്താലിന് സംഘടന ആഹ്വാനം ചെയ്തത്. നേതാക്കളെ വിട്ടയച്ചതിനെ തുടര്‍ന്നാണ് നേരത്തെ പ്രഖ്യാപിച്ച ഹര്‍ത്താല്‍ പിന്‍വലിച്ചത്. ഹൈക്കോടതി മാര്‍ച്ചുമായി ബന്ധപ്പെട്ടാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് പറഞ്ഞു. അതേസമയം നേതക്കളെ കസ്റ്റഡിയിലെടുത്തതില്‍ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കുമെന്ന് എസ്.ഡി.പി.ഐ വ്യക്തമാക്കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നാളെ ഹര്‍ത്താലില്ല; കരിദിനമായി ആചരിക്കുമെന്ന് എസ്.ഡി.പി.ഐ