രാത്രിയില്‍ പൊലീസിനെ മണിക്കൂറുകളോളം വലച്ച പോത്ത് കസ്റ്റഡിയില്‍

Last Updated :20 January 2024, 12:15 am IST

News Now


വിഴിഞ്ഞം: രാത്രിയില്‍ പൊലീസിനെ മണിക്കൂറുകളോളം വലച്ച പോത്ത് കസ്റ്റഡിയില്‍. മണനിക്കൂറുകള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് പോത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെത്തിയതിന് പിന്നാലെ ഉടമയെത്തി പശുുവിനെ കൊണ്ടുപോയി.കഴിഞ്ഞ രാത്രി എട്ടിനു ശേഷമാണ് പൊലീസിന് അവിചാരിത 'പണി' കിട്ടിയത്. സന്ധ്യയോടെ വെങ്ങാനൂര്‍ വിഴിഞ്ഞം റോഡിലെ തെരുവു സ്‌കൂള്‍ ജംക്ഷനു സമീപത്തു കൂടി വിരണ്ടുവന്ന പോത്തിനെ ആരൊക്കെയോ വീണ്ടും വിരട്ടിയതോടെ പിറവിളാകം ഭാഗത്തെ കുറ്റിക്കാടു നിറഞ്ഞ വളപ്പിലേക്കു ചാടിയോടി.

ജനവാസമേഖലകളിലേക്കു പോത്ത് വിരണ്ടെത്തിയതോടെ നാട്ടുകാര്‍ പൊലീസില്‍ അറിയിച്ചു. വിഴിഞ്ഞം എസ്‌ഐ: ഗോപകുമാറിന്റെ നേതൃത്വത്തില്‍ ഉടന്‍ പൊലീസ് സംഘം സ്ഥലത്തെത്തി പോത്തിനെ അന്വേഷിച്ചു നടന്നു. മണിക്കൂറുകളോളം  സമയമെടുത്തു പോത്തിനെ കണ്ടെത്തിയ പൊലീസ് പ്രദേശവാസി വിനുവിന്റെ വീട്ടുവളപ്പില്‍ ഇതിനെ കെട്ടിയിട്ടു. 12 മണി കഴിഞ്ഞപ്പോള്‍ വെണ്ണിയൂര്‍ സ്വദേശികളായ ഉടമകള്‍ അന്വേഷിച്ചെത്തി.പല വഴിക്കായി തിരിഞ്ഞ ഉടമകളുള്‍പ്പെടെയുള്ള സംഘത്തിനു സ്ഥലത്തെ ചില പാല്‍ കറവക്കാരില്‍ നിന്നാണു വിവരം കിട്ടിയത്.വിഴിഞ്ഞം പൊലീസുമായി ബന്ധപ്പെട്ടു രാത്രി വൈകി. ഉടമകള്‍ പോത്തുമായി പോയി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പൊലീസിനെ മണിക്കൂറുകളോളം വട്ടം കറക്കി; പോത്ത് കസ്റ്റഡിയില്‍